മിണ്ടാതിരിക്കണമെന്നും മര്യാദ കാണിക്കണമെന്നും ഭരണപക്ഷ എംഎല്‍എമാരോട് കയര്‍ത്ത് സ്പീക്കര്‍


മിണ്ടാതിരിക്കണമെന്നും മര്യാദ കാണിക്കണമെന്നും ഭരണപക്ഷ എംഎല്‍എമാരോട് കയര്‍ത്ത് സ്പീക്കര്‍ എഎന്‍ ഷംസീര്‍.
പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സംസാരിക്കുമ്ബോള്‍ ഭരണപക്ഷ എംഎഎല്‍മാര്‍ ബഹളം വെച്ചപ്പോഴായിരുന്നു സ്പീക്കറുടെ പ്രതികരണം. മുഖ്യമന്ത്രി സംസാരിച്ചപ്പോള്‍ പ്രതിപക്ഷം മിണ്ടാതിരുന്നുവെന്നും സ്പീക്കര്‍ ഓര്‍മ്മിപ്പിച്ചു.
ആ മര്യാദ നിങ്ങളും കാണിക്കണമെന്ന് ഭരണപക്ഷ എംഎല്‍എമാരോട് സ്പീക്കര്‍ ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ കറുത്ത വസ്ത്രം ധരിച്ചവരെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് വിഡി സതീശന്‍ സംസാരിക്കുമ്ബോഴായിരുന്നു ഭരണപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം. ഉറങ്ങിക്കിടന്ന യൂത്ത് കോണ്‍ഗ്രസ് നേതാവിനെപ്പോലും കസ്റ്റഡിയിലെടുത്ത് കരുതല്‍ തടങ്കലിലാക്കിയെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
ബഹളം ഉണ്ടാക്കിയിട്ടൊന്നും ഒരു കാര്യവുമില്ലെന്നും പറയാനുള്ളതെല്ലാം പറഞ്ഞിട്ടേ പോകൂവെന്ന് വിഡി സതീശന്‍ പറഞ്ഞു. ഷൗട്ടിങ്ങ് ബ്രിഗേഡിനെ ഇറക്കിയിട്ടൊന്നും ഒരു കാര്യവുമില്ലെന്നും പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. കേരളത്തിലെ പ്രതിപക്ഷത്തെ ഭരണപക്ഷത്തിന് ഭയമാണ്. ഷൗട്ടിങ്ങ് ബ്രിഗേഡിനെ ഉണ്ടാക്കി പ്രതിപക്ഷത്തെ ആക്രമിക്കുകയാണ്. പ്രതിപക്ഷ നേതാവിന് സംസാരിക്കാന്‍ പോലും അനുവാദമില്ലെങ്കില്‍ തങ്ങള്‍ ഇവിടെ ഇരിക്കുന്നതെന്തിനാണെന്നും വി ഡി സതീശന്‍ ചോദിച്ചു. ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ നിയമസഭ തല്‍ക്കാലത്തേയ്ക്ക് നിര്‍ത്തിവച്ചു.