റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും;പലിശ നിരക്ക് 5.9 ശതമാനത്തിലെത്താൻ സാധ്യത

single-img
30 September 2022

കൊച്ചി : റിസര്‍വ് ബാങ്ക് പലിശ നിരക്കുകള്‍ വര്‍ധിപ്പിച്ചേക്കും. ഇന്ന് അവസാനിക്കുന്ന ധനനയ സമിതി യോഗത്തില്‍ റിസർവ് ബാങ്ക് ഗവര്‍ണര്‍ പ്രഖ്യാപനം നടത്തും.റിപ്പോ നിരക്കില്‍ 50 ബേസിക് പോയന്‍റിന്‍റെ വര്‍ധനയാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അങ്ങനെയെങ്കില്‍ പലിശ നിരക്ക് 5.9 ശതമാനത്തിലെത്തും. മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിരക്കാവും ഇത്.ആനുപാതികമായി ബാങ്കുകളും പലിശ നിരക്ക് ഉയര്‍ത്തുന്നതോടെ വായ്പകള്‍ക്കുള്ള തിരിച്ചടവിന് ചെലവേറും. വിലക്കയറ്റം ഓഗസ്റ്റില്‍ 7 ശതമാനത്തിലേക്ക് എത്തിയെന്നാണ് കണക്ക്. രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവിലായ സാഹചര്യവും കൂടി കണക്കിലെടുത്താണ് ആര്‍ബിഐ ഇടപെടല്‍ പ്രതീക്ഷിക്കുന്നത്. അമേരിക്കന്‍ ഫെഡറല്‍ റിസവര്‍ പലിശയില്‍ 75 ബേസിക് പോയന്‍റിന്‍റെ വര്‍ധനവ് കഴിഞ്ഞ ആഴ്ച വരുത്തിയിരുന്നു.