രാഹുലിനെ പിടികൂടാൻ പൊലീസിന് കഴിയാത്തത് സംസ്ഥാന സർക്കാരിന് താല്പര്യമില്ലാത്തതിനാൽ: കെ സുരേന്ദ്രൻ
29 November 2025

ബലാത്സംഗ കേസിൽ പ്രതിയായ രാഹുൽ മാങ്കൂട്ടത്തെ പിടികൂടാൻ പൊലീസിന് കഴിയാതിരിക്കുന്നത് സംസ്ഥാന സർക്കാരിന്റെ അനാസ്ഥയാണെന്ന് മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ ആരോപിച്ചു. തിരുവനന്തപുരം വഞ്ചിയൂരിലെ അഭിഭാഷകന്റെ ഓഫീസിൽ എത്തിയിട്ടും രാഹുലിനെ പോലീസ് അറസ്റ്റ് ചെയ്യാൻ സാധിക്കാത്തത് വ്യക്തമായ ഒത്തുകളിയെയാണ് സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഒറ്റപ്പാലം അമ്പലപ്പാറയിൽ നടന്ന ബിജെപി യോഗത്തിൽ പങ്കെടുത്തതിന് ശേഷമാണ് കെ. സുരേന്ദ്രൻ പ്രതികരിച്ചത്. മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് ഇപ്പോൾ പുറത്തുവരുന്നതെന്നും, രാഹുലിന്റെ അറസ്റ്റ് വൈകുന്നതോടെ മറ്റ് ഇരകളുമായി ബന്ധപ്പെട്ട തെളിവുകൾക്കും ബാധകാവാനിടയുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തിൽ ഉന്നയിച്ചു. ഉയർന്ന തലങ്ങളിൽ നിന്നാണ് രാഹുലിന് സഹായം ലഭിക്കുന്നതെന്നും, ഇരകളുടെ വിവരങ്ങൾ ചോർന്നതായും സുരേന്ദ്രൻ ആരോപിച്ചു.


