യുവതിയുടെ കഴുത്തറുത്ത സംഭവത്തില്‍ പ്രതി ജോളി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്

single-img
25 January 2023

കൊച്ചി : കൊച്ചിയില്‍ യുവതിയുടെ കഴുത്തറുത്ത സംഭവത്തില്‍ പ്രതി ജോളി നടത്തിയത് ആസൂത്രിത ആക്രമണമെന്ന് പൊലീസ്.വിസ സ്ഥാപനത്തിലെ ഉടമയെ ആക്രമിക്കാന്‍ ജോളി എത്തിയത് ആയുധവുമായിട്ടാണ്.

സ്ഥാപനത്തിലെ ഉടമയെ ഫോണില്‍ കിട്ടാതായതോടെയാണ് ജീവനക്കാരിയെ ആക്രമിച്ചതെന്ന് ജോളി മൊഴി നല്‍കിയിട്ടുണ്ട്.

കത്തി മുനയില്‍ ജീവനക്കാരിയെ ഭീഷണിപ്പെടുത്തിയ ശേഷമായിരുന്നു ആക്രമണം. ട്രാവല്‍ ഏജന്‍സി ഉടമ നല്‍കാനുണ്ടായിരുന്നത് അന്‍പതിനായിരം രൂപയാണ്. ലിത്വാനിയക്കുള്ള വിസക്കായാണ് ജോളി പണം നല്‍കിയത്.. അതേസമയം പരിക്കേറ്റ യുവതിയുടെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതരും അറിയിച്ചു

കൊച്ചിയില്‍ പട്ടാപ്പകല്‍ രവിപുരത്തെ റെയ്സ് ട്രാവല്‍സ് ബ്യൂറോയിലാണ് ഇന്നലെ ആക്രമണം ഉണ്ടായത്. ട്രാവല്‍സിലെ ജീവനക്കാരിയായ സൂര്യ എന്ന യുവതിയെ ജോളി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു