നാദാപുരത്ത് റാഗിംഗില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ന്ന സംഭവത്തില്‍ 9 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസ് എടുത്തു

single-img
2 November 2022

കോഴിക്കോട്: നാദാപുരത്ത് റാഗിംഗില്‍ വിദ്യാര്‍ത്ഥിയുടെ കര്‍ണ്ണപുടം തകര്‍ന്ന സംഭവത്തില്‍ 9 സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസ് എടുത്തു.

നാദാപുരം എം.ഇ.ടി കോളജില്‍ ആയിരുന്നു സംഭവം.

നാദാപുരം സ്വദേശി നിഹാല്‍ ഹമീദിന്റ ഇടത് ചെവിയുടെ കര്‍ണ്ണപുടമാണ് തകര്‍ന്നത്.

15 അംഗ സംഘമാണ് മര്‍ദ്ദിച്ചതെന്ന് വിദ്യാര്‍ത്ഥി പരാതിപ്പെട്ടിരുന്നു. സംഭവത്തില്‍ രക്ഷിതാക്കള്‍ പോലീസിലും കോളജ് അധികൃതര്‍ക്കും പരാതി നല്‍കിയിരുന്നു. ഒക്ടോബര്‍ 26നാണ് റാഗിംഗ് നടന്നത്.