ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമ,ആളുകൾ ചോദിക്കുന്നു ഷോകൾ കുറവാണല്ലോഎന്ന്; വിൻസി അലോഷ്യസ് പറയുന്നു

single-img
11 February 2023

സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജിന്‍റെ കീഴിലുള്ള സ്റ്റോണ്‍ ബെഞ്ചേഴ്സ് അവതരിപ്പിക്കുന്നെന്ന നിലയിൽ ശ്രദ്ധനേടിയ സിനിമയാണ് രേഖ. കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയ ഈ ചിത്രം കാസർകോട് ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന സസ്പെൻസ് ത്രില്ലറാണ്.

വിൻസി അലോഷ്യസും ഉണ്ണിലാലും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന് പലഭാ​ഗങ്ങളിൽ നിന്നും മികച്ച അഭിപ്രായം ഉയരുന്നുണ്ട്. പക്ഷെ ഇതോടൊപ്പം വലിയ തിയറ്ററുകളും ഷോകളുടെ എണ്ണവും കുറവായതിന്റെ നിരാശ പങ്കുവയ്ക്കുകയാണ് വിൻസി. സോഷ്യൽ മീഡിയയായ ഇൻസ്റ്റാ​ഗ്രാമിലൂടെ ആണ് വിൻസി അലോഷ്യസിന്റെ പ്രതികരണം.

എഴുത്തിന്റെ പൂർണ്ണരൂപം:

ഞങ്ങളുടെ സിനിമ ‘രേഖ’ വലിയ തിയറ്ററുകളോ ഷോസ് ഒന്നും ഇല്ല,ഒരുപാട് കഷ്ടപ്പെട്ട് ചെയ്ത സിനിമ, ആളുകൾ ചോദിക്കുന്നു എന്താ ഷോകൾ കുറവാണല്ലോ ,ഞങ്ങളുടെ നാട്ടിൽ ഇല്ലല്ലോ, പോസ്റ്റർ ഇല്ലല്ലോ എന്നൊക്കെ, സത്യം പറഞ്ഞാൽ നല്ല വിഷമം ഉണ്ട് ഇങ്ങനെ ആവും എന്ന് വിചാരിച്ചില്ല ആകെ ഉള്ളത് ഞങ്ങളുടെ സിനിമയുടെ വിശ്വാസം മാത്രം ഉള്ളു ,വല്യ സ്റ്റാർ CAST ഒന്നും ഇല്ലാത്തോണ്ട് ഞങ്ങൾക്ക് ഇത്രയൊക്കെ കാര്യങ്ങൾ കിട്ടത്തുള്ളു.

ഇനി നിങ്ങളുടെ കയ്യിലാണ് എല്ലാം. ഉള്ള തിയേറ്ററിൽ ഉള്ള ഷോസ്(1SHOW ) അത് കാണാൻ ശ്രമിക്കണം ഇല്ലെങ്കിൽ നാളെ ഞങ്ങടെ സിനിമ അവിടെ കാണില്ല . നല്ല അഭിപ്രായങ്ങൾ വരുന്നുണ്ട്. ഒരു പാട് പ്രതീക്ഷയോടെ കാത്തിരിക്കുന്നു.