ഗവര്‍ണര്‍ വിഷയത്തില്‍ ലീഗ് കൃത്യമായ നിലപാട് സ്വീകരിച്ചു;യു ഡി എഫില്‍ കോണ്‍ഗ്രസ് ഒറ്റപ്പെട്ടു: എംവി ഗോവിന്ദൻ മാസ്റ്റർ

single-img
11 December 2022

പ്രതിപക്ഷത്തെ മുസ്ലീം ലീഗിനെ വീണ്ടും പ്രശംസിച്ച് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റർ . ഗവര്‍ണര്‍ വിഷയത്തില്‍ ലീഗും ആർ എസ് എസ്‍ പിയും കൃത്യമായ നിലപാട് സ്വീകരിച്ചതായും , യു ഡി എഫില്‍ കോണ്‍ഗ്രസ് ഒറ്റപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു.

ഇതോടുകൂടി സംസ്ഥാന നിയമസഭയില്‍ യുഡിഎഫിന് ബില്ലിന് അനുകൂലമായ നിലപാട് എടുക്കേണ്ടി വന്നു. ലീഗ് ശരിയായ നിലപാട് സ്വീകരിക്കുമ്പോള്‍ അതിനെ സ്വാഗതം ചെയ്യുമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റർ കൂട്ടിച്ചേർത്തു.

അതേസമയം, മുസ്ലിം ലീഗിനെ പുകഴ് ത്തിയുള്ള എം വി ഗോവിന്ദന്‍റെ പരാമർശങ്ങളിൽ സി പി ഐ സംസ്ഥാന നേതൃത്വം അതൃപ്തി പ്രകടിപ്പിച്ചിരുന്നു. വർഗീയ പാർട്ടിയല്ലെങ്കിലും എതിർ ചേരിയിലുള്ള ലീഗിന് ഗുഡ് സർട്ടിഫിക്കറ്റ് നൽകി നടക്കുന്നത് അപക്വമായ ചർച്ചകളെന്നാണ് സി പി ഐ നിലപാട്.