നജീബ് കാന്തപുരം എം.എല്‍.എക്കെതിരായ കേസില്‍ ഹരജി നിലനില്‍ക്കുമെന്ന് ഹൈകോടതി

11 November 2022

കൊച്ചി: നജീബ് കാന്തപുരം എം.എല്‍.എക്കെതിരായ തെരഞ്ഞെടുപ്പ് കേസില്‍ ഹരജി നിലനില്‍ക്കുമെന്ന് ഹൈകോടതി. ഹരജി നിയമപരമായി നിലനില്‍ക്കില്ലെന്ന നജീബ് കാന്തപുരത്തിന്റെ തടസ വാദം കോടതി തള്ളി.
തെരഞ്ഞെടുപ്പില്‍ സ്‌പെഷ്യല്‍ തപാല്‍ വോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച നടപടിക്കെതിരെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്ന കെ.പി.എം. മുസ്തഫയാണ് ഹരജി നല്‍കിയത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ 38 വോട്ടുകള്‍ക്കാണ് നജീബ് കാന്തപുരം ജയിച്ചത്. പോസ്റ്റല്‍ വോട്ടുകള്‍ മുഴുവന്‍ എണ്ണാതെ അസാധുവാക്കിയതാണ് തന്‍റെ തോല്‍വിക്കിടയാക്കിയതെന്നാണ് മുസ്തഫയുടെ ആരോപണം.
എണ്ണാതിരുന്ന 348 പോസ്റ്റല്‍ വോട്ടുകളില്‍ 300 വോട്ടെങ്കിലും തനിക്ക് കിട്ടുമായിരുന്നു. പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാതിരുന്നതിന് കാരണങ്ങളില്ല. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും ഹരജിയില്‍ പറയുന്നു.