ഗവർണർ രാജി വെക്കണം എന്നത് കേരളത്തിന്റെ പൊതുവികാരമാണ്: എംവി ഗോവിന്ദൻ മാസ്റ്റർ


ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവച്ചൊഴിഞ്ഞ് സം ഘ്പരിവാർ രാഷ്ട്രീയ പ്രവർത്തനം നടത്തുന്നതാണ് നല്ലതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ . സംസ്ഥാന സർക്കാരിന്റെ ദൈനംദിന പ്രവർത്തനത്തെ തടസപ്പെടുത്തുന്ന നടപടിയാണ് ഗവർണർ സ്വീകരിക്കുന്നത്. കേന്ദ്രത്തിന്റെ കാവി വൽക്കരണത്തിന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ രംഗത്തെ അലങ്കോലമാക്കാൻ ഗവർണർ ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
നിയമ സഭ പാസ്സാക്കിയ ബില്ലുകളിൽ ഒപ്പിടാത്തത് തൊരപ്പൻ പണിയാണ്. സുപ്രീം കോടതിയോട് ഗവർണർ അനാദരവ് കാണിച്ചു. മന്ത്രി ആർ ബിന്ദു രാജിവെക്കുന്ന പ്രശ്നം ഇല്ലെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ഗവർണർ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ രംഗത്തെ കരിവാരിതേക്കുന്നു. ഗവർണർ പദവി ഒഴിയണം. ഗവർണർ രാജി വെക്കണം എന്നത് കേരളത്തിന്റെ പൊതുവികാരമാണ്.
കണ്ണൂർ സർവകലാശാല വി സി പുനർനിയമനം സുപ്രീം കോടതി തടഞ്ഞത് ഗവർണർ തെറ്റിദ്ധാരണ പരത്തിയത് കാരണമാണ്. കോടതിയിൽ നിന്നുണ്ടായത് സർക്കാരിനെതിരായ വിമർശനം അല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.