കലയുടെ അളവ് കോൽ തൊലിയുടെ നിറഭേദമല്ല; മുഖത്ത് വിടരുന്ന ഭാവങ്ങളാണ്: രമേശ് ചെന്നിത്തല
![single-img](https://www.evartha.in/wp-content/themes/nextline_evartha_v2/images/footer_logo.png)
![](https://www.evartha.in/wp-content/uploads/2022/09/ramesh-chennithala.1.892186.jpg)
വെളുത്ത നിറമാണ് സൗന്ദര്യത്തിൻ്റെ അളവുകോൽ എന്ന രീതിയിൽ ഒരു നർത്തകി നടത്തിയ പരാമർശവും അതിനെ തുടർന്നുള്ള വിവാദവും അനാവശ്യവും ഖേദകരവുമാണെന്ന് രമേശ് ചെന്നിത്തല. നർത്തകിയുടെ പരാമർശങ്ങൾ നമ്മുടെ ഉന്നതമായ സാംസ്കാരിക പാരമ്പര്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
കലയുടെ അളവ് കോൽ തൊലിയുടെ നിറഭേദമല്ല. മുഖത്ത് വിടരുന്ന ഭാവങ്ങളാണ്. മറിച്ച് ചിന്തിക്കുന്നത് വംശീയമാണ്. കേരളത്തിൽ അത് അനുവദിക്കാൻ കഴിയാത്തതാണ്. കറുപ്പിനെ പുച്ഛിക്കുന്നവർ കറുപ്പിന് ഏഴഴകാണ് എന്ന തത്വം ഓർക്കുന്നത് നന്നായിരിക്കും. ഈ അനാവശ്യവിവാദം അവസാനിപ്പിക്കുന്നതാണ് ഉചിതമായ കാര്യമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
അതേസമയം സുരേഷ് ഗോപിയുടെ കുടുംബക്ഷേത്രത്തിലെ പരിപാടിയില്‍ പങ്കെടുക്കില്ലെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ അറിയിച്ചു. മുൻപേ തന്നെ നിശ്ചയിച്ച മറ്റൊരു പരിപാടിയുള്ളതിനാലാണ് പങ്കെടുക്കാത്തതെന്ന് അദ്ദേഹം അറിയിച്ചു. സുരേഷ് ഗോപിയുടെ ക്ഷണത്തില്‍ ഏറെ സന്തോമുണ്ടെന്ന് ആര്‍എല്‍വി രാമകൃഷ്ണന്‍ പറഞ്ഞു.