എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരെ പാര്‍ട്ടി നടപടി വൈകിയത് തെറ്റ് ; കെ. മുരളീധരന്‍ എം.പി

single-img
20 October 2022

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എക്കെതിരെ പാര്‍ട്ടി നടപടി വൈകിയത് തെറ്റായി പോയെന്ന് കെ. മുരളീധരന്‍ എം.പി.

എല്‍ദോസിനെ കോണ്‍ഗ്രസ് സംരക്ഷിക്കില്ലെന്നും എവിടെയാണെന്ന് കണ്ടുപിടിക്കേണ്ടത് പൊലീസ് ആണെന്നും അദ്ദേഹം പറഞ്ഞു.

എല്‍ദോസ് ചെയ്തതിനെ അനുകൂലിക്കുന്നില്ല, ഒളിവില്‍ പോയത് തെറ്റാണ്. എല്‍ദോസ് എവിടെയാണെന്ന് കണ്ടുപിടിക്കേണ്ടത് പൊലീസ് ആണ്. അദ്ദേഹത്തെ കോണ്‍ഗ്രസ് സംരക്ഷിക്കില്ല -മുരളീധരന്‍ പറഞ്ഞു.

മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിന്റെ മരണത്തിന് കാരണമായ വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ കൊലക്കുറ്റം ഒഴിവാക്കിയ കോടതി നടപടിക്ക് കാരണം സര്‍ക്കാറും പൊലീസുമാണെന്നും ശ്രീറാം വെങ്കിട്ടരാമനോടാണ് സര്‍ക്കാറിന് താല്‍പര്യമെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.