എന്‍ഐഎ പിടികൂടിയ പതിനൊന്ന് പിഎഫ്‌ഐ പ്രവര്‍ത്തകരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും

single-img
30 September 2022

ഡല്‍ഹി: രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ എന്‍ഐഎ കേരളത്തില്‍ നിന്നും പിടികൂടിയ പതിനൊന്ന് പിഎഫ്‌ഐ പ്രവര്‍ത്തകരുടെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കും.

ഏഴ് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം പ്രതികളെ എന്‍ഐഎ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്ത്യയില്‍ ഇസ്ലാമിക ഭരണം നടപ്പാക്കാന്‍ ലക്ഷ്യമിട്ട് ഗൂഡാലോചന നടത്തിയെന്നും ലഷ്കര്‍ ഇ തൊയ്ബ, ഐഎസ് പോലയുള്ള ഭീകര സംഘടകളിലേക്ക് യുവാക്കളെ ആകര്‍ഷിക്കാന്‍ പദ്ധതികള്‍ തയ്യാറാക്കിയെന്നുമുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെയുള്ളത്

എന്‍ഐഎ ഓഫീസിലാണ് കേസിലെ 11 പ്രതികളേയും ചോദ്യം ചെയ്തത്. കൊച്ചി യൂണിറ്റിന് പുറമേ ഡല്‍ഹി യൂണിറ്റുകളിലെ എന്‍ഐഎ ഉദ്യോഗസ്ഥരും പ്രതികളെ ചോദ്യം ചെയ്തിട്ടുണ്ട്. നിര്‍ണായകമായ പല വിവരങ്ങളും ചോദ്യം ചെയ്യലില്‍ എന്‍.ഐ.എക്ക് കിട്ടിയിട്ടുണ്ടെന്നാണ് സൂചന.