ഇലന്തൂര്‍ നരബലി;റോസ്ലിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റുപത്രം ഇന്ന് സമര്‍പ്പിക്കും

single-img
21 January 2023

കൊച്ചി: ഇലന്തൂര്‍ നരബലിയില്‍ റോസ്ലിയെ കൊലപ്പെടുത്തിയ കേസില്‍ കുറ്റുപത്രം ഇന്ന് സമര്‍പ്പിക്കും.കേസില്‍ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും ശക്തമാണെന്ന് എറണാകുളം റൂറല്‍ എസ് പി പറഞ്ഞു.

നരബലിക്കായി തമിഴ്നാട് സ്വദേശി പത്മയെ കൊലപ്പെടുത്തിയ കേസില്‍ ജനുവരി ആറിന് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു

ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട നരബലി കേസ്. ദൃക്സാക്ഷികളില്ലാത്ത കേസില്‍ കുറ്റപത്രത്തെ ശക്തമാക്കുന്നത് എന്താണ്…? പത്മ കേസിന് പിന്നാലെ റോസ്ലിയുടെ കൊലപാതകത്തിലും കുറ്റപത്രം തയ്യാറാകുമ്ബോള്‍ ഉയരുന്ന ചോദ്യമിതാണ്. എറണാകുളത്ത് ഹോട്ടല്‍ നടത്തുന്ന ഷാഫി ഇലന്തൂരിലെ ഭഗവത് സിംഗിനും ഭാര്യ ലൈലക്കും സാമ്ബത്തിക അഭിവൃദ്ധിയുണ്ടാകുമെന്ന് വിശ്വസിപ്പിച്ച്‌ ആദ്യം നടപ്പാക്കിയ നരബലിയാണ് റോസ്ലിന്‍്റെ കൊലപാതകം.

കാലടിയില്‍ ലോട്ടറി വില്‍പനക്കാരിയായ റോസ്ലിയെ 2022 ജൂണ്‍ എട്ട് മുതലാണ് കാണാതാകുന്നത്. റോസ്ലിയെ ഷാഫി തട്ടിക്കൊണ്ടു പോയി ഇലന്തൂരില്‍ ഭഗവത് സിംഗിന്‍റെ വീട്ടിലെത്തിച്ച്‌ നരബലിക്കായി കൊലപ്പെടുത്തി. തുടര്‍ന്ന് മനുഷ്യമാംസം പാകം ചെയ്ത് കഴിച്ചുവെന്നും ശരീരഭാഗങ്ങള്‍ കഷണങ്ങളാക്കി കുഴിച്ച്‌ മൂടുകയും ചെയ്തുവെന്നാണ് കേസ്.മൂവായിരത്തോളം പേജുകളുള്ള കുറ്റപത്രമാണ് പ്രത്യേക അന്വേഷണ സംഘം തയ്യാറാക്കിയിരിക്കുന്നത്

തമിഴ്നാട് സ്വദേശി പത്മയെ രണ്ടാമത് കൊലപ്പെടുത്തിയതാണെങ്കിലും ആദ്യം അന്വേഷണം പൂര്‍ത്തിയാക്കിയ കേസ് എന്ന നിലക്കാണ് പത്മ കേസില്‍ ആദ്യം കുറ്റപത്രം സമര്‍പ്പിച്ചത്. റോസ്ലി തിരോധാനം അന്വേഷിക്കുന്നതില്‍ കാലടി പൊലീസിന്‍റെ ഭാഗത്ത് വീഴ്ച സംഭവിച്ചിരുന്നു.പിന്നീട് എറണാകുളം റൂറല്‍ എസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് അന്വേഷിച്ചത്.ഈ കേസില്‍ എറണാകുളം നഗരത്തില്‍ നിന്നും പത്മയുടെ തിരോത്ഥാനമാണ് വഴിത്തിരിവായത്. പത്മ കേസില്‍ പ്രതികളുടെ വെളിപ്പെടുത്തലാണ് ഞെട്ടിക്കുന്ന ആദ്യ നരബലിയിലേക്ക് എത്തുന്നത്. റോസ്ലി കേസിലും മുഹമ്മദ് ഷാഫി,ഭഗവല്‍ സിംഗ് ഭാര്യ ലൈല എന്നിവരാണ് പ്രതികള്‍. ഇന്ന് പെരുമ്ബാവൂര്‍ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിക്കുന്നത്.