എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍

single-img
10 September 2022

ന്യൂഡല്‍ഹി: എലിസബത്ത് രാജ്ഞിയോടുള്ള ആദരസൂചകമായി ദേശീയ ദുഃഖാചരണം പ്രഖ്യാപിച്ച്‌ കേന്ദ്രസര്‍ക്കാര്‍.

എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ദുഃഖാചരണത്തിന്റെ ഭാഗമായി ഞായറാഴ്ച ദേശീയപതാക താഴ്ത്തിക്കെട്ടും. എല്ലാ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ഇതുസംബന്ധിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കി.

ഇന്നലെയാണ് 96 വയസുള്ള എലിസബത്ത് രാജ്ഞി വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് മരിച്ചത്. കഴിഞ്ഞ വര്‍ഷം മുതലാണ് വാര്‍ധക്യസഹജമായ അസുഖങ്ങള്‍ രാജ്ഞിയെ അലട്ടാന്‍ തുടങ്ങിയത്. രാജ്ഞിയോടുള്ള ആദരസൂചകമായി ഞായറാഴ്ച രാജ്യമൊട്ടാകെ ദുഃഖാചരണം നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു. അന്നേ ദിവസം ഔദ്യോഗികമായ വിനോദപരിപാടികള്‍ ഒന്നും തന്നെ ഉണ്ടായിരിക്കുന്നതല്ലെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു.