ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് കേന്ദ്രം ഇടപെടുന്നു;സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി

single-img
14 March 2023

ബ്രഹ്മപുരം മാലിന്യപ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തോട് റിപ്പോര്‍ട്ട് തേടിയതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ.

പൊതുജനാരോഗ്യം ഉറപ്പാക്കാന്‍ വേണ്ട എല്ലാ പിന്തുണയും
നല്‍കുമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു. കേന്ദ്ര ഇടപെടലാവശ്യപ്പെട്ട് വി മുരളീധരനും കോണ്‍ഗ്രസ് എംപിമാരും ആരോഗ്യമന്ത്രിയെ കണ്ടിരുന്നു.

അതേസമയം ബ്രഹ്മപുരത്തെ തീയും പുകയും പൂര്‍ണമായി ശമിപ്പിച്ചെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. അടുത്ത 48 മണിക്കൂര്‍ കൂടി ജാഗ്രത തുടരും. ചെറിയ തിപിടിത്ത സാധ്യത കണക്കിലെുടുത്താണ് മുന്നറിയിപ്പ്. ഇനി തീപിടിത്തം ഉണ്ടാകാതിരിക്കാന്‍ ഫയര്‍ഫോഴ്‌സ് മാര്‍ഗരേഖ തയ്യാറാക്കി ജില്ലാ ഭരണകൂടത്തിന് കൈമാറും..