യുവഡോക്ടര്‍ വന്ദന ദാസിന്‍റെ മരണകാരണം ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവ്

single-img
16 May 2023

തിരുവനന്തപുരം: യുവഡോക്ടര്‍ വന്ദന ദാസിന്‍റെ മരണകാരണം ശ്വാസകോശത്തിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

ശരീരത്തില്‍ ആഴത്തിലുള്ള 4 മുറിവുകള്‍ അടക്കം 17 മുറിവുകളുണ്ടായിരുന്നു. കൂടുതല്‍ കുത്തേറ്റത് മുതുകിലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് ക്രൈം ബ്രാഞ്ചിന് കൈമാറി.

അതേസമയം, വന്ദന കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസിന് ഗുരുതര വീഴ്ച സംഭവിച്ചെന്ന് ആരോഗ്യവകുപ്പിന്റെ അന്വേഷണ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ അക്രമം ഉണ്ടായപ്പോള്‍ പോലീസ് പുറത്തേക്കോടി. വാതില്‍ പുറത്തുനിന്ന് അടച്ചതിനാലാണ് സന്ദീപ് അത്യാഹിത വിഭാഗത്തിനുള്ളില്‍ അക്രമം തുടര്‍ന്നു.ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരും കാര്യക്ഷമമായി ഇടവിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. മെഡിക്കല്‍ ഓഫീസറെ ഡോ.വന്ദന കാര്യങ്ങള്‍ ധരിപ്പിക്കാന്‍ പോയ സമയത്താണ് അക്രമം നടന്നതെന്നും റിപ്പോര്‍ട്ട്.അതേസമയം, കേസിലെ പ്രതി സന്ദീപിനെ ഇന്ന് കൊട്ടാരക്കര കോടതിയില്‍ ഹാജരാക്കും.