കൊച്ചിയിൽ നവജാത ശിശുവിന്റെ മൃതദേഹം പൊതിയിലാക്കി ഫ്ലാറ്റിൽനിന്ന് റോഡിൽ വലിച്ചെറിഞ്ഞു

single-img
3 May 2024

കൊച്ചി നഗരത്തിലെ പനമ്പള്ളി നഗറില്‍ റോഡില്‍ നവജാത ശിശുവിന്റെ മൃതദേഹം. കൊറിയര്‍ കവറില്‍ പൊതിഞ്ഞ നിലയിലണ് നടുറോഡില്‍ മൃതദേഹം കണ്ടെത്തിയത്. ശുചീകരണ തൊഴിലാളികളാണ് വിവരം പോലീസിനെ അറിയിച്ചത്.

ഏതാനും ദിവസങ്ങൾ മാത്രം പ്രായമായ ആണ്‍കുഞ്ഞിന്റേതാണ് മൃതദേഹം. സമീപമുള്ള ഫ്ലാറ്റില്‍നിന്നാണ് കുഞ്ഞിനെ താഴേക്ക് എറിയുകയായിരുന്നുവെന്നാണ് പോലീസ് നല്‍കുന്ന വിവരം. ഇതിനു തെളിവായുള്ള സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

ഇന്ന് രാവിലെ എട്ടേകാലോടെയാണു സംഭവം. കുഞ്ഞിനെ വലിച്ചെറിഞ്ഞത് ആരാണെന്നു കണ്ടെത്താൻ ഫ്ലാറ്റ് സ്ഥിതിചെയ്യുന്ന സ്ഥലത്തെ സിസി ടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ഏകദേശം ഇരുപതിലധികം ഫ്ലാറ്റുകളുള്ള കെട്ടിടത്തില്‍നിന്നാണ് കുഞ്ഞിനെ താഴേക്കെറിഞ്ഞത്.

ഫ്ലാറ്റിൽനിന്ന് ഒരു പൊതി റോഡിലേക്കു വീഴുന്നതു സി സി ടിവി ദൃശ്യങ്ങളിൽ കാണാം. പൊതി നടുറോഡിൽ വീണത് ശ്രദ്ധയിൽപ്പെട്ടവർ കണ്ടത് രക്തത്തിൽ കുളിച്ചുകിടക്കുന്ന കുഞ്ഞിനെയാണ്. തുടർന്നു പോലീസിനെ വിവരമറിയിക്കുകയായിരുന്നു. അതേസമയം ഫ്ലാറ്റില്‍ ഗര്‍ഭിണികള്‍ ആരുമുണ്ടായിരുന്നില്ലെന്നാണ് പ്രദേശവാസികൾ നല്‍കുന്ന സൂചന.