ഭിക്ഷാടനത്തിലൂടെ ലഭിച്ച സമ്ബാദ്യം മുഴുവന്‍ ക്ഷേത്രത്തിന് സംഭാവന ചെയ്ത് യാചകസ്ത്രീ

single-img
18 December 2022

ഒഡീഷ: ഭിക്ഷാടനത്തിലൂടെ ലഭിച്ച സമ്ബാദ്യം മുഴുവന്‍ ക്ഷേത്രത്തിന് സംഭാവന ചെയ്ത് യാചകസ്ത്രീ. തുല ബെഹ്റ എന്ന സ്ത്രീയാണ് തന്റെ ആജീവനാന്ത സമ്ബാദ്യം മുഴുവന്‍ ഫുല്‍ബാനിയിലെ ജഗന്നാഥ ക്ഷേത്രത്തിന് സംഭാവന നല്‍കിയത്.

40 വര്‍ഷമായി ഫുല്‍ബാനി നഗരത്തിലെ വിവിധ ക്ഷേത്രങ്ങള്‍ക്ക് സമീപം ഭിക്ഷാടനം നടത്തുകയാണ് തുലാ ബെഹ്‌റ. ശാരീരിക വൈകല്യമുള്ള വ്യക്തിയായിരുന്നു ഇവരുടെ ഭര്‍ത്താവ്. പിന്നീട് ഭര്‍ത്താവ് മരിച്ചു.

കടുത്ത ജഗന്നാഥ ഭക്തയായ ഇവര്‍ ക്ഷേത്രത്തിന് സമീപം ഭിക്ഷയാചിച്ചാണ് പിന്നീട് കഴിച്ചു കൂട്ടിയത്. വെള്ളിയാഴ്ച ധനു സംക്രാന്തി ദിനത്തില്‍, തന്റെ വരുമാനമായ ഒരു ലക്ഷം രൂപ ജഗന്നാഥ ക്ഷേത്രത്തിന്റെ മാനേജിംഗ് കമ്മിറ്റിക്ക് സംഭാവന നല്‍കി. “മാതാപിതാക്കളോ കുട്ടികളോ ഇല്ല. ഭിക്ഷാടനത്തിലൂടെ എന്റെ ബാങ്ക് അക്കൗണ്ടില്‍ സ്വരൂപിച്ച പണമെല്ലാം ജഗന്നാഥന് ദാനം ചെയ്യുന്നു,” തുല പറഞ്ഞു.

ക്ഷേത്രത്തിന്റെ നവീകരണത്തിനായി ഈ തുക ഇപയോഗിക്കണെമന്നും ഇവര്‍ ഭാരവാഹികളോട് അഭ്യര്‍ത്ഥിച്ചു. “അവര്‍ എന്നെ സമീപിച്ചപ്പോള്‍, നിന്ന് പണം വാങ്ങാന്‍ ഞാന്‍ മടിച്ചു. പക്ഷേ, അവര്‍ നിര്‍ബന്ധിച്ചപ്പോള്‍ ഞങ്ങള്‍ അത് സ്വീകരിക്കാന്‍ തീരുമാനിച്ചു,” കമ്മിറ്റിയിലെ ഒരു അംഗം പറഞ്ഞു. യാചകയായ സ്ത്രീയുടെ ജീവകാരുണ്യപ്രവര്‍ത്തനത്തെ കയ്യടിച്ച്‌ അഭിനന്ദിക്കുകയാണ് നെറ്റിസണ്‍സ്. ക്ഷേത്ര ഭാരവാഹികളും ഫുലെയെ ആദരിച്ചു.