ഷാരോണ്‍ രാജ് കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

single-img
31 October 2022

തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ രാജ് കൊലപാതകത്തില്‍ പ്രതി ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗ്രീഷ്മയെ പാറശാലയിലെ വീട്ടില്‍ കൊണ്ടുപോയി തെളിവെടുക്കും.

ഇതിനുശേഷമാകും നെയ്യാറ്റിന്‍കര കോടതിയില്‍ ഹാജരാക്കുക. ഗ്രീഷ്മയുടെ ബന്ധുക്കളെ പ്രതിചേര്‍ക്കുന്നതും പൊലീസ് പരിശോധിച്ചു വരികയാണ്.

കോടതിയില്‍ ഹാജരാക്കി ഗ്രീഷ്മയെ കസ്റ്റഡിയില്‍ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കീടനാശിനി വാങ്ങിയ കടയില്‍ കൊണ്ടുപോയും തെളിവെടുക്കും. ഷാരോണിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച കീടനാശിനി പൊലീസ് ഗ്രീഷ്മയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയിരുന്നു.

രക്ഷപ്പെടാന്‍ പറഞ്ഞ നുണക്കഥകളാണ് ഗ്രീഷ്മയെ കുടുക്കിയത്. കേസില്‍ ആയുര്‍വേദ ഡോക്ടറുടേയും ഓട്ടോ ഡ്രൈവറുടേയും മൊഴികള്‍ നിര്‍ണായകമായി. കഷായം കുറിച്ച്‌ നല്‍കിയിട്ടില്ലെന്ന് ഡോക്ടര്‍ പൊലീസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും കഷായം പോയിട്ട് പച്ചവെള്ളം പോലും കുടിച്ചിട്ടില്ലെന്ന് ഓട്ടോ ഡ്രൈവറും പൊലീസിന് മൊഴി നല്‍കിയിരുന്നു.

ഇന്നലെ എട്ടുമണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിലാണ് ഷാരോണിന്‍െറ കൊലപതാകത്തിന്‍െറ ചുരുള്‍ അഴിഞ്ഞത്. നിരന്തരം ജ്യൂസ് ചലഞ്ചുകള്‍ നടത്തി താന്‍ നാളെ എന്ത് കൊടുത്താലും കുടിക്കുമെന്നത് ഉറപ്പിക്കാനായിരുന്നു 22 കാരിയുടെ ആദ്യം ശ്രമം. ജ്യൂസില്‍ വിഷം കലര്‍ത്തിയാല്‍ രുചി വ്യത്യാസം പെട്ടെന്ന് മനസ്സിലാകുമെന്നതിനാലാകാം ജ്യൂസില്‍ നിന്ന് പദ്ധതി പിന്നീട് കഷായത്തിലേക്ക് മാറ്റി. തന്‍റെ അമ്മ കുടിച്ചിരുന്ന കഷായം താന്‍ കുടിക്കുന്ന കഷായമാക്കി ഷാരോണിന്‍റെ മുമ്ബില്‍ അവതരിപ്പിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.