മയക്കുമരുന്ന് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മയക്കുമരുന്നുമായി വീണ്ടും പൊലീസ് പിടിയില്‍

single-img
12 April 2023

മയക്കുമരുന്ന് കേസില്‍ ജാമ്യത്തിലിറങ്ങിയ പ്രതി മയക്കുമരുന്നുമായി വീണ്ടും പൊലീസ് പിടിയില്‍.

മണ്ണാംമൂല സ്വദേശി കാര്‍ത്തികിനെയാണ് (27) അറസ്റ്റ് ചെയ്തത്. എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്പെഷല്‍ സ്ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ബി.എല്‍. ഷിബുവിന്‍റെ നേതൃത്വത്തില്‍ പേരൂര്‍ക്കട മണ്ണാമൂല ഭാഗത്തുനിന്നാണ് ഇയാളെ പിടികൂടിയത്.

പ്രദേശത്തെ മയക്കുമരുന്ന് റാക്കറ്റിലെ പ്രമുഖനാണ് കാര്‍ത്തികെന്നും ചെറുപ്പക്കാരും വിദ്യാര്‍ത്ഥികളും ഇയാളുടെ ഇരകളാണെന്നും എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഇയാളുടെ കൈയില്‍ നിന്ന് വില്‍പനക്കായി കൊണ്ടുവന്ന 2.58 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു.പ്രിവന്റീവ് ഓഫീസര്‍ അനില്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുരേഷ് ബാബു, ബിജു, രതീഷ് മോഹന്‍, വിനേഷ് കൃഷ്ണ, അക്ഷയ് സുരേഷ്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ഗീതകുമാരി, ഡ്രൈവര്‍ അനില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തി അറസ്റ്റ് ചെയ്തത്.