എംപിയുടെ പിഎ എന്ന പദവി ദുരുപയോഗം ചെയ്ത് നടത്തിയ രാജ്യദ്രോഹ കുറ്റത്തില്‍ നിന്നും തരൂരിന് ഒഴിഞ്ഞുമാറാനാവില്ല: കെ സുരേന്ദ്രൻ

single-img
30 May 2024

എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിന്റെ പിഎ സ്വര്‍ണ്ണക്കടത്തിന് ഡല്‍ഹി വിമാനത്താവളത്തില്‍ അറസ്റ്റിലായ സംഭവം ഗൗരവതരമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. സംഭവത്തില്‍ തരൂരിന്റെ വിശദീകരണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.

വിമാനത്താവളത്തില്‍ താൻ എത്തുമ്പോൾ സഹായിക്കാന്‍ വേണ്ടി നിയോഗിച്ചിരുന്നയാളാണ് അറസ്റ്റിലായ ശിവകുമാര്‍ പ്രസാദ് എന്നാണ് എംപി പറയുന്നത്. വിമാനത്താവളത്തില്‍ സ്വര്‍ണ്ണക്കടത്ത് നടത്തുന്ന ഇയാള്‍ ശശി തരൂരിനെ എങ്ങനെയാണ് സഹായിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കണം.

എംപിയുടെ പിഎ എന്ന പദവി ദുരുപയോഗം ചെയ്ത് നടത്തിയ രാജ്യദ്രോഹ കുറ്റത്തില്‍ നിന്നും തരൂരിന് ഒഴിഞ്ഞുമാറാനാവില്ല. സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്വര്‍ണ്ണക്കടത്തില്‍ ജയിലിലായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ അന്വേഷണത്തിന്റെ പരിധിയിലുമാണ്. ഇപ്പോള്‍ ഇതാ കോണ്‍ഗ്രസ് എംപിയുടെ പിഎയും സ്വര്‍ണ്ണക്കടത്ത് നടത്തിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു