വീരസിംഹ റെഡ്ഡിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ നന്ദി; കുറിപ്പുമായി ഹണി റോസ്

single-img
27 December 2022

ഇപ്പോൾ വീരസിംഹ റെഡ്ഡിയാണ് ഹണിയുടേതായി റിലീസിനൊരുങ്ങുന്ന തെലുങ്ക് സിനിമ. തനിക്ക് ഈ സിനിമയുടെ ഭാ​ഗമാകാൻ സാധിച്ചത് അഭിമാനമായി കരുതുന്നുവെന്ന് പറയുകയാണ് നടി. സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പിൽ ‘വീരസിംഹ റെഡ്ഡിയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അങ്ങേയറ്റം ആദരവും നന്ദിയും രേഖപ്പെടുത്തുന്നു.. ഗോപിചന്ദ് മാലിനേനി സാറിന് നന്ദി’, എന്നാണ് നന്ദമുറി ബാലകൃഷ്ണയുടെ ഫോട്ടോ പങ്കുവച്ച് ഹണി റോസ് പറഞ്ഞത്. ചിത്രം ജനുവരി 12ന് തിയറ്ററുകളിൽ എത്തും.

സൂപ്പർ ഹിറ്റായ അഖണ്ഡ എന്ന വിജയ ചിത്രത്തിന് ശേഷം നന്ദമൂരി ബാലകൃഷ്ണ നായകനായി എത്തുന്ന ചിത്രമാണ് ‘വീരസിംഹ റെഡ്ഡി’. ഗോപിചന്ദ് മലിനേനിയാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. കുര്‍ണൂല്‍ ആണ് സിനിമയുടെ പ്രധാന ലൊക്കേഷന്‍. സിനിമയിൽ ശ്രുതി ഹാസന്‍ ആണ് നായിക. ദുനിയ വിജയ്, വരലക്ഷ്മി ശരത്‍കുമാര്‍ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.