നെറ്റ്ഫ്ളിക്സിനെതിരെ ​ഗുരുതര ആരോപണവുമായി തല്ലുമാല ടീം

single-img
13 September 2022

തീയറ്ററിൽ വൻ വിജയമായ തല്ലുമാല ഇപ്പോൾ നെറ്റ്ഫ്ളിക്സില്‍ റീലീസ് ആയിരിക്കുകയാണ്. എന്നാൽ

ഇപ്പോള്‍ നെറ്റ്ഫ്ളിക്സിനെതിരെ ​ഗുരുതര ആരോപണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീം ചെയ്യുന്ന ‘തല്ലുമാല’യുടെ സബ്‌ ടൈറ്റില്‍ വെട്ടി നശിപ്പിച്ചെന്നാണ് ആരോപണം. ചിത്രത്തിന്റെ സബ് ടൈറ്റില്‍ തയാറാക്കിയ സബ്ടൈറ്റില്‍ ആര്‍ട്ടിസ്റ്റാണ് വിമര്‍ശന കുറിപ്പ് പങ്കുവച്ചത്.

ചിത്രത്തിന്റെ ക്രിയേറ്റീവ് ഡയറക്ടറും തിരക്കഥാകൃത്തുമായ മുഹ്സിന്‍ പരാരി അപ്രൂവ് ചെയ്തതിനു ശേഷമാണ് ഇം​ഗ്ലീഷ് സബ്ടൈറ്റില്‍ നെറ്റ്ഫ്ളിക്സിന് അയച്ചത്. എന്നാല്‍ ഇപ്പോള്‍ സ്ട്രീം ചെയ്തുകൊണ്ടിരിക്കുന്നത് വെട്ടിച്ചുരുക്കി വെള്ളം ചേര്‍ത്തു നശിപ്പിച്ച സബ്ടൈറ്റിലാണ്. പ്രത്യേകിച്ച്‌ പാട്ടുകളിലെ വെട്ടിച്ചുരുക്കല്‍ ആത്മാവ് നഷ്ടപ്പെടാന്‍ കാരണമായെന്നും ആരോപിച്ചു. അനുവാദമില്ലാതെ സബ്ടൈറ്റില്‍ എഡിറ്റ് ചെയ്തത് അനീതിയാണ്. നെറ്റ്ഫ്ളിക്സ് ഉള്‍പ്പടെയുള്ള ഒടിടി പ്ലാറ്റ്ഫോമുകള്‍ ഇത്തരത്തില്‍ ചെയ്യരുതെന്നും വ്യക്തമാക്കി.

സമീപകാലത്ത് തിയറ്ററുകളില്‍ ഏറ്റവും വലിയ വിജയം നേടിയ മലയാള ചിത്രങ്ങളില്‍ ഒന്നാണ് ‘തല്ലുമാല’. ടൊവിനോ തോമസിനെ നായകനാക്കി ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായിക. ഒരു മാസത്തെ തിയറ്റര്‍ പ്രദര്‍ശനത്തിനു ശേഷമാണ് നെറ്റ്ഫ്‌ലിക്‌സിലൂടെ ചിത്രം ഒടിടി റിലീസിന് എത്തിയത്. ചിത്രത്തിന്റെ രചന മുഹ്‌സിന്‍ പരാരിയും അഷ്‌റഫ് ഹംസയും ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്. ആഷിക് ഉസ്മാന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ആഷിക് ഉസ്മാന്‍ ആണ് നിര്‍മ്മാണം. ഷൈന്‍ ടോം ചാക്കോ, ലുക്മാന്‍, ജോണി ആന്റണി, ഓസ്റ്റിന്‍, അസിം ജമാല്‍ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്