പാക്കിസ്ഥാനെ കളിയാക്കി താലിബാൻ രംഗത്ത്

single-img
3 January 2023

പാക്കിസ്ഥാനും താലിബാനും തമ്മിലുള്ള ബന്ധം വഷളാകുന്നതിനിടെ 1971ലെ യുദ്ധത്തിൽ ഇന്ത്യയോട് തോറ്റ ചിത്രം പങ്കു വെച്ച് താലിബാൻ അംഗം അഹമ്മദ് യാസിർ രംഗത്ത്. ഇത് അഫ്ഗാനിസ്ഥാനാണ്, അഭിമാന സാമ്രാജ്യങ്ങളുടെ ശ്മശാനമാണ്. ചിന്തിക്കരുത്. ഞങ്ങൾക്ക് നേരെയുള്ള സൈനിക ആക്രമണം, അല്ലെങ്കിൽ ഇന്ത്യയുമായുള്ള സൈനിക കരാറിന്റെ ലജ്ജാകരമായ ആവർത്തനം ഉണ്ടാകും എന്ന അടിക്കുറിപ്പോടെയാണ്‌ താലിബാൻ അംഗം അഹമ്മദ് യാസിർ ചിത്രം ട്വിറ്ററിൽ പങ്കുവെച്ചത്

രണ്ടാം ലോകമഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ സൈനിക കീഴടങ്ങലായിരുന്നു 1971ലെ യുദ്ധത്തിൽ ഇന്ത്യക്കു മുന്നിൽ പാക്കിസ്ഥാന്റെ കീഴടങ്ങൽ. ഏകദേശം 93,000 പാകിസ്ഥാൻ സൈനികരാണ് അന്ന് ആയുധം വെച്ച് കീഴടങ്ങിയത്.

2021 ഓഗസ്റ്റ് മുതൽ, പാകിസ്ഥാനും താലിബാൻ നേതൃത്വത്തിലുള്ള അഫ്ഗാനിസ്ഥാനും തമ്മിലുള്ള അതിർത്തിയിൽ ഏറ്റുമുട്ടൽ പതിവാണ്. തെഹ്‌രീകെ-ഇ-താലിബാൻ പാകിസ്ഥാൻ എന്ന തീവ്രവാദി സംഘത്തെ താലിബാൻ പിന്തുണക്കുന്നതാണ് അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള ബന്ധം വഷളാക്കുന്നത്. അടുത്തിടെ തെഹ്‌രീകെ-ഇ-താലിബാൻ പാകിസ്ഥാൻ പാക്കിസ്ഥാന്റെ പരമാധികാരത്തെ വില്ലുവിളിച്ചു പാക്കിസ്ഥാന്റെ പുതിയ സർക്കാർ അവരാണ് എന്നും, പ്രതിരോധം, ജുഡീഷ്യറി, ഇൻഫർമേഷൻ, രാഷ്ട്രീയകാര്യങ്ങൾ, സാമ്പത്തികകാര്യം, വിദ്യാഭ്യാസം, ഫത്‌വ പുറപ്പെടുവിക്കുന്ന അതോറിറ്റി, ഇന്റലിജൻസ്, നിർമ്മാണത്തിനുള്ള വകുപ്പ് എന്നിങ്ങനെ വിവിധ മന്ത്രാലയങ്ങളായി വിഭജിച്ച് പുതിയ സർക്കാർ ഉണ്ടാക്കികയും ചെയ്തിരുന്നു.