ഐസിസിയുടെ ട്വന്റി20 മെന്‍സ് ക്രിക്കറ്റര്‍ ഓഫ് ദി ഇയറായി സൂര്യകുമാര്‍ യാദവ്

single-img
25 January 2023

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ട്വന്റി20 ക്രിക്കറ്ററായി ഇന്ത്യന്‍ താരം സൂര്യകുമാര്‍ യാദവ് തെരഞ്ഞെടുക്കപ്പെട്ടു. ഐസിസിയുടെ ഗവേണിംഗ് ബോഡിയാണ് ഇക്കാര്യം അറിയിച്ചത്. 2021ല്‍ ഇന്ത്യക്കായി അരങ്ങേറിയ താരം കഴിഞ്ഞ വര്‍ഷം ആകെ 1164 റണ്‍സ് ആണ് നേടിയത്.

ഏകദേശം 187.43 ശരാശരിയില്‍ രണ്ട് സെഞ്ചുറികളും ഒമ്പത് അര്‍ദ്ധസെഞ്ചുറികളും സൂര്യ നേടി. 68 സിക്‌സറുകളും കഴിഞ്ഞ വര്‍ഷം സൂര്യ നേടി. ഇതോടുകൂടി രാജ്യാന്തര ട്വന്റി20യില്‍ ഒരു വര്‍ഷം ഏറ്റവുമധികം സിക്‌സര്‍ നേടുന്ന താരമായും സൂര്യ മാറി. ഇപ്പോൾ ഐസിസിയുടെ പുരുഷ ട്വന്റി20 റാങ്കിംഗില്‍ ഒന്നാമതാണ് സൂര്യകുമാർ.

അതേസമയം, ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ തഹിലിയ മഗ്രാത്താണ് വിമെന്‍സ് ക്രിക്കറ്റര്‍ ഓഫ് ദി ഇയര്‍. നിലവില്‍ ലോക ഒന്നാം നമ്പര്‍ വനിതാ ബാറ്ററാണ് തഹിലിയ. കഴിഞ്ഞ വര്‍ഷം 16 ട്വന്റി20 മത്സരങ്ങളില്‍ നിന്ന് 435 റണ്‍സും 13 വിക്കറ്റും തഹിലിയ നേടി.