അതിജീവിതയുടെ മൊഴിയെടുക്കുന്നു; രാഹുലിനെതിരെ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും

single-img
27 November 2025

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ പരാതിയില്‍ അതിജീവിതയുടെ മൊഴിയെടുക്കുന്നു. തിരുവനന്തപുരം റൂറല്‍ എസ് പി യും സംഘവുമാണ് മൊഴി രേഖപ്പെടുത്തുന്നത്. പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്ന മൊഴികളില്‍ വകുപ്പുകള്‍ ചുമത്തും. രാഹുലിനെതിരെ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും.

അതിനിടെ, രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പ്രതിഷേധം ഉണ്ടായി . രാഹുല്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ ആണ് പ്രതിഷേധം നടത്തിയത് . രാഹുലിന്റെ പാലക്കാട് എംഎല്‍എ ഓഫീസിലേക്കാണ് പ്രതിഷേധ മാര്‍ച്ച്. ഓഫീസ് പരിസരത്ത് വന്‍ പോലീസ് സുരക്ഷ. രാഹുലിന്റെ ഓഫീസിൽ റീത്ത് വെച്ചു.

രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണ പരാതിക്ക് പിന്നാലെ അതിജീവിതയ്ക്ക് പിന്തുണ നൽകി ഫേസ്ബുക്ക് പോസ്റ്റുമായി മന്ത്രിമാർ രംഗത്തെത്തി . മന്ത്രിമാരായ വീണാ ജോർജും വി. ശിവൻകുട്ടിയും ഫേസ്ബുക്കിൽ പിന്തുണയറിയിച്ചു. സിപിഐഎം നേതാവായ പി.പി. ദിവ്യയും ഫേസ്ബുക്കിൽ അതിജീവിതയ്ക്ക് പിന്തുണയറിയിച്ചു.