സുരേഷ് കുമാര്‍ കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയിരുന്നു പണം കൊടുത്തില്ലെങ്കില്‍ മാസങ്ങളോളം നടത്തിക്കും
24 May 2023

/പാലക്കാട്: കൈക്കൂലിക്കേസില്‍ അറസ്റ്റിലായ വില്ലേജ് അസിസ്റ്റന്റ് സുരേഷ് കുമാര്‍ പാലക്കയത്ത് എത്തിയത് വെറും മൂന്ന് വര്‍ഷം മുമ്ബ്.
അറസ്റ്റിലായതോടെ വില്ലേജ് അസിസ്റ്റനെതിരെ വ്യാപക പരാതികള്‍ ഉയര്‍ന്നു. നേരത്തെയും ഇയാള്‍ക്കെതിരെ പരാതിയുണ്ടായിരുന്നു. കൈക്കൂലി പ്രശ്നം രൂക്ഷമായതോടെ നാട്ടുകാര്‍ പ്രതിഷേധം വരെ നടത്തി. എന്നാല്‍, സുരേഷ് കൈക്കൂലി വാങ്ങുന്നത് തുടര്‍ന്നു.സുരേഷ് കുമാര്‍ കൈക്കൂലി കണക്കു പറഞ്ഞു വാങ്ങിയിരുന്നു. പണം കൊടുത്തില്ലെങ്കില്‍ മാസങ്ങളോളം നടത്തിക്കും. പലരില്‍ നിന്നും കൈപറ്റിയത് 500 മുതല്‍ 10,000 രൂപ വരെ കൈപ്പറ്റി. പണമില്ലെങ്കില്‍ സാധനങ്ങളും സ്വീകരിക്കും. ഇയാളുടെ ശല്യം സഹിക്ക വയ്യാതെ നാട്ടുകാര്‍ വില്ലേജ് ഓഫീസിനു മുന്നില്‍ പ്രതിഷേധ സമരം നടത്തിയിരുന്നു.


