ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ സണ്‍ നെറ്റ്‌വര്‍ക്ക് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

single-img
13 March 2026

ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെ കലാനിധി മാരന്റെയും കാവ്യ മാരന്റെയും ഉടമസ്ഥതയിലുള്ള സണ്‍ നെറ്റ്‌വര്‍ക്ക് മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഐപിഎല്ലിന് മുന്നോടിയായി ചെന്നൈ പുറത്തിറക്കിയ പ്രമോ വീഡിയോകള്‍ക്കായി രജനികാന്ത് ചിത്രങ്ങളിലെ ഗാനങ്ങൾ ഉപയോഗിച്ചതിനെതിരെയാണ് സണ്‍ നെറ്റ്‌വര്‍ക്ക് ഹൈക്കോടതിയെ സമീപിച്ചത്.

രജനി ചിത്രങ്ങളിലെ ഗാനങ്ങള്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പ്രമോഷന് ഉപയോഗിക്കുന്നത് വിലക്കണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. ഈ സീസണില്‍ രാജസ്ഥാൻ റോയല്‍സില്‍ നിന്ന് ചെന്നൈ സൂപ്പര്‍ കിംഗ്സിലെത്തിയ മലയാളി താരം സഞ്ജു സാംസണെ അവതരിപ്പിക്കുന്ന വീഡിയോകൾക്ക് അടക്കം സിഎസ്‌കെ രജനി ചിത്രങ്ങളിലെ ഗാനങ്ങള്‍ ഉപയോഗിച്ചിരുന്നു.

ജയിലർ, കൂലി, ജയിലർ -2 തുടങ്ങിയ രജനി ചിക്രങ്ങളിലെ ഗാനങ്ങൾ അനുമതിയില്ലാതെ ഉപയോഗിക്കുന്നുവെന്നാണ് സണ്‍ നെറ്റ്‌വര്‍ക്കിന്‍റെ പരാതി. സണ്‍ നെറ്റ്‌വര്‍ക്കിന്‍റെ സണ്‍ പിക്ച്ചേഴ്സാണ് ഈ ചിത്രങ്ങള്‍ നിര്‍മിച്ചത്.