മിനിസ്ക്രീനിലും സിനിമയിലും ഒരു പോലെ നിറഞ്ഞുനിന്ന സുമ ജയറാം അമ്പതാം വയസിൽ ഇരട്ട കുട്ടികളുടെ അമ്മ; കുട്ടികളുടെ മാമോദീസ ചിത്രം പുറത്ത് വിട്ടു താരം

single-img
28 August 2022

മിനിസ്ക്രീനിലും സിനിമയിലും ഒരു പോലെ നിറഞ്ഞുനിന്ന നടിയാണ് സുമാ ജയറാം. വലുതും ചെറുതുമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവര്‍ന്ന സുമ ജയറാം ജീവിതത്തിലെ ഒരു സന്തോഷ വാര്‍ത്ത ആരാധകരുമായി പങ്കിട്ടിരിക്കുകയാണ്.

തന്റെ ഇരട്ടകുട്ടികളുടെ മാമോദിസ ചടങ്ങിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരിക്കുകയാണ് താരം.

2013ലായിരുന്നു ബാല്യ കാലസുഹൃത്തും ബിസിനസുകാരനുമായ ലല്ലു ഫിലിപ്പ് പാലാത്രയുമായുള്ള സുമയുടെ വിവാഹം. ഏറെനാള്‍ നീണ്ട കാത്തിരിപ്പിനു ശേഷം 2022 ജനുവരിയിലാണ് സുമയ്ക്കും ലല്ലു ഫിലിപ്പിനും രണ്ട് ആണ്‍കുട്ടികള്‍ ജനിച്ചത്. ആന്റണി ഫിലിപ്പ് മാത്യു, ജോര്‍ജ്ജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുട്ടികള്‍ക്ക് സുമ പേരു നല്‍കിയത്.

1988ല്‍ ഉല്‍സവപിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് സുമ സജീവമാകുന്നത്. തുടര്‍ന്ന് കുട്ടേട്ടന്‍, വചനം, നാളെ എന്നുണ്ടെങ്കില്‍, എന്റെ സൂര്യപുത്രിയ്ക്ക്, പോലീസ് ഡയറി, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്‍, കാബൂളിവാല, മഴയെത്തും മുന്‍പെ, ക്രൈ ഫയല്‍, ഇഷ്ടം, ഭര്‍ത്താവുദ്യേഗം തുടങ്ങി നിരവധി ചിത്രങ്ങളില്‍ തിളങ്ങി. ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും സുമ ബ്രേക്ക് എടുത്തിരുന്നു. ഇപ്പോള്‍ ജീവിതത്തിലേക്ക് വൈകിയെത്തിയ തന്റെ ഇരട്ടക്കുട്ടികള്‍ക്കൊപ്പം മാതൃത്വം ആസ്വദിക്കുകയാണ് താരം