രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സ്വീകരിച്ചത് ശക്തമായ നടപടി: കെ സി വേണുഗോപാൽ

രാഹുൽ മാങ്കൂട്ടത്തില്‍ വിഷയത്തിൽ പ്രതികരിച്ച് കെ സി വേണുഗോപാൽ എംപി. രാഹുലിനെ പാർട്ടി സസ്പെൻഡ് ചെയ്തതാണ്. രാഹുൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നത് സംബന്ധിച്ചുള്ള കാര്യങ്ങൾ നോക്കേണ്ടത് പാർട്ടി പ്രാദേശിക നേതാക്കന്മാരാണെന്ന് വേണുഗോപാൽ വ്യക്തമാക്കി.
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഏറ്റവും ശക്തമായ നടപടിയാണ് പാർട്ടി സ്വീകരിച്ചത്. ആരോപണം വന്നപ്പോൾ തന്നെ പാര്‍ട്ടി നടപടി സ്വീകരിച്ചുവെന്നും വേണുഗോപാൽ പറഞ്ഞു.
എന്നാൽ സ്വർണ്ണപ്പാളി കേസിൽ സിപിഎമ്മിന്റെ നിലപാട് എന്താണെന്നും കെ സി വേണുഗോപാൽ ചോദിച്ചു. രാഷ്ട്രീയ സംരക്ഷണമില്ലാതെ സ്വർണ്ണ കൊള്ള നടക്കില്ല. തെരഞ്ഞെടുപ്പിൽ ഇത് വലിയ ചർച്ചയാവും. ദൈവതുല്യരായ ആളുകൾ ആരെന്ന് പുറത്ത് വരണം. ഇതിന് സിപിഎം മറുപടി പറയണമെന്നും കെ സി വേണുഗോപാൽ ആവശ്യപ്പെട്ടു.
അതേസമയം മുണ്ടക്കൈയിലും ചൂരൽമലയിലും കോൺഗ്രസിൻ്റെ വീടുകളുടെ നിർമ്മാണം ഉടൻ തുടങ്ങുമെന്ന് വേണുഗോപാൽ പറഞ്ഞു. ടൗൺഷിപ്പ് സിപിഎമ്മൻ്റേത് മാത്രമല്ല കേരളത്തിലെ എല്ലാവരുടെയും പണമാണെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.


