സംസ്ഥാനത്തെ ആദ്യ ട്രാൻസ് ബോഡി ബിൽഡർ പ്രവീൺ നാഥ് ആത്മഹത്യ ചെയ്തു

single-img
4 May 2023

കേരളത്തിൽ നിന്നുള്ള ആദ്യ ട്രാൻസ് ബോഡി ബിൽഡർ പ്രവീൺ നാഥ് ആത്മഹത്യ ചെയ്ത നിലയിൽ. തൃശ്ശൂര്‍ ജില്ലയിലെ പൂങ്കുന്നത്തെ വീട്ടിൽ വച്ച് വിഷം കഴിച്ച നിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു. തുടർന്ന് തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ എത്തിക്കുകയായിരുന്നു/. ഇവിടെ ചികിത്സയിലിരിക്കെ ആണ് മരിച്ചത്.

പാലക്കാട് ജില്ലയിലെ എലവഞ്ചേരി സ്വദേശിയായ പ്രവീൺ മിസ്റ്റർ കേരള ട്രാൻസ്മെൻ എന്ന രീതിയിൽ സുപരിചിതനാണ് . സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയ പ്രവീൺ നാഥും രിഷാന ഐഷുവും ഈ കഴിഞ്ഞ പ്രണയ ദിനത്തിൽ വിവാഹിതരായിരുന്നു.

ദീർഘകാലമായുള്ള പ്രണയത്തിൻ്റെ തുടർച്ചയായിട്ടായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ കഴിഞ്ഞ ദിവസം ഇരുവരും വിവാഹബന്ധം വേർപെടുത്തിയതായി പ്രവീൺനാഥ് ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നുവെങ്കിലും ഉടൻ തന്നെ അത് പിൻവലിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ആത്മഹത്യ.