യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിന് തടയിടാന്‍ സ്റ്റാലിന്‍ സര്‍ക്കാരിന് സാധിക്കുന്നില്ല: വിജയ്

single-img
28 June 2024

തമിഴ്‌നാട്ടിലെ ഡിഎംകെ സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനവുമായി നടനും രാഷ്ട്രീയ നേതാവുമായ വിജയ് രംഗത്ത്. സംസ്ഥാനത്ത് യുവാക്കള്‍ക്കിടയില്‍ വര്‍ദ്ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിന് തടയിടാന്‍ എംകെ സ്റ്റാലിന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്ന് വിജയ് പറഞ്ഞു.

ലഹരി ഉപഭോഗം തടയുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി ലഹരി ഉപഭോഗത്തിന് തടയിടാന്‍ സര്‍ക്കാര്‍ ഒന്നും തന്നെ ചെയ്യുന്നില്ല. യുവാക്കളെ ലഹരി മരുന്നില്‍ നിന്ന് പുറത്തുകൊണ്ടുവരാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്യുന്നില്ല. ഒരു പിതാവെന്ന നിലയിലും രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവെന്ന നിലയിലും താന്‍ ഇക്കാര്യത്തില്‍ അസ്വസ്ഥനാണെന്നും വിജയ് കൂട്ടിച്ചേര്‍ത്തു.