ഈ വർഷത്തെ ശ്രീ പഞ്ചമി പുരസ്കാരം ഗായകൻ എം ജി ശ്രീകുമാറിന്

single-img
17 January 2026

ഈ വര്‍ഷത്തെ ശ്രീ പഞ്ചമി പുരസ്‌കാരം മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ എം.ജി. ശ്രീകുമാറിന് സമ്മാനിക്കുന്നു. 50,000 രൂപയും, ആര്‍ട്ടിസ്റ്റ് ദേവദാസ് രൂപകല്‍പ്പന ചെയ്ത വാഗ്ദേവതയുടെ ശില്‍പവും, പ്രശംസാപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.

അശ്വതി മഹോത്സവത്തിന്റെ ആദ്യ ദിനമായ 21ന് വൈകിട്ട് 7 മണിക്ക് തിരുവനന്തപുരം പേട്ട ക്ഷേത്രാങ്കണത്തില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ പുരസ്‌കാരം കൈമാറും. തിരുവനന്തപുരം മേയര്‍ ഉള്‍പ്പെടെ നിരവധി വിശിഷ്ടാതിഥികള്‍ ചടങ്ങില്‍ സന്നിഹിതരായിരിക്കും.