ടി 20 ലോകകപ്പ്: ഇന്ത്യയെ 5 വിക്കറ്റിന് പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്ക

single-img
30 October 2022

ടി-20 ലോകകപ്പിലെ ഇന്ന് നടന്ന സൂപ്പർ 12 ഗ്രൂപ്പ് രണ്ടിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ജയം. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ മുന്നോട്ടുവച്ച 134 റൺസ് വിജയലക്ഷ്യം 19.4 ഓവറിൽ 5 വിക്കറ്റ് നഷ്ടപ്പെടുത്തി 5 വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക ഇന്ത്യയെ കീഴടക്കിയത്.

59 റൺസുമായി പുറത്താവാതെ നിന്ന ഡേവിഡ് മില്ലർ ആണ് ദക്ഷിണാഫ്രിക്കയുടെ വിജയശില്പി. ഇതോടൊപ്പം എയ്ഡൻ മാർക്രവും (52) ദക്ഷിണാഫ്രിക്കക്കായി തിളങ്ങി. തുടക്കത്തിൽ ദക്ഷിണാഫ്രിക്കയുടെ ക്വിൻ്റൺ ഡികോക്ക് (1), റൈലി റുസോ (0) എന്നിവരെ ഇന്നിംഗ്സിൻ്റെ രണ്ടാം ഓവറിൽ തന്നെ അർഷ്ദീപ് സിംഗ് മടക്കി അയച്ചു.

ഇതിനെ തുടർന്ന് 6 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ 24 റൺസ് എന്ന നിലയിൽ എയ്ഡൻ മാർക്രവും ഡേവിഡ് മില്ലറും ഒത്തുചേർന്നു. ഈ സഖ്യം 66 റൺസിൻ്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. പിന്നാലെ 16ആം ഓവറിൽ ഹാർദിക് പാണ്ഡ്യ ആണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. എന്നാൽ പോലും മികച്ച രീതിയിൽ ബാറ്റ് ചെയ്ത എയ്ഡൻ മാർക്രം ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. വെറും 40 പന്തിൽ ഫിഫ്റ്റി തികച്ച മില്ലർ 46 പന്തിൽ 59 റൺസെടുത്ത് ദക്ഷിണാഫ്രിക്കയ്ക്ക് ജയം സമ്മാനിച്ചു.