കരുവന്നൂർ ബാങ്കിനെ കരകയറ്റാനുള്ള ആത്മാർഥമായ പരിശ്രമമാണ് നടത്തുന്നത്: മന്ത്രി ആർ ബിന്ദു

single-img
4 October 2023

നിക്ഷേപ തട്ടിപ്പിന്റെ പേരിൽ അന്വേഷണം നേരിടുന്ന കരുവന്നൂർ ബാങ്കിനെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ ശ്രമം നടക്കുന്നതായി മന്ത്രി ആർ.ബിന്ദു. നിക്ഷേപകർക്ക് ആശ്വാസത്തിനായി സർക്കാർ പലതും ചെയ്യുന്നുണ്ട്. ബാങ്കിനെ കരകയറ്റാനുള്ള ആത്മാർഥമായ പരിശ്രമമാണ് നടത്തുന്നതെന്നും മന്ത്രി പറഞ്ഞു.

ഇന്ന് വിഷയത്തിൽ വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു മന്ത്രി. കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇഡി അന്വേഷണം പുരോ​ഗമിക്കുന്നതിനിടെ പ്രതിസന്ധി പരിഹരിക്കാനുള്ള ഊർജ്ജിത ശ്രമത്തിലാണ് സിപിഎം നേതൃത്വം.

അതേസമയം, കൊള്ളക്കാരെയും കൊള്ളമുതല്‍ വീതംവെച്ചവരെയും സിപിഎം സംരക്ഷിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കബളിപ്പിക്കപ്പെട്ട നിക്ഷേപര്‍ക്കെല്ലാം പണം മടക്കി നല്‍കണമെന്നും കരുവന്നൂരും കൊടകര കുഴല്‍പ്പണക്കേസും തമ്മില്‍ ബന്ധമുണ്ടെന്ന ആരോപണം അന്വേഷിക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു