പികെ കുഞ്ഞാലിക്കുട്ടി ,രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവരെ ബി ജെ പി യിലെത്തിക്കാൻ ശോഭയെ പ്രധാനമന്ത്രിയുടെ ഓഫീസ് നിയോഗിച്ചു: ദല്ലാൾ നന്ദകുമാര്‍

single-img
23 April 2024

സംസ്ഥാനത്തെ ബിജെപി നേതാവും സ്ഥാനാര്‍ത്ഥിയുമായ ശോഭ സുരേന്ദ്രനെതിരെ ആരോപണവുമായി ദല്ലാള്‍ നന്ദകുമാര്‍. ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ ഒരു ഉന്നതനെ സിപിഎമ്മില്‍ നിന്ന് ബിജെപിയിലെത്തിക്കാൻ ശ്രമം നടത്തിയിട്ടില്ലെന്നും ശോഭയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്നും ദല്ലാള്‍ നന്ദകുമാര്‍ പറഞ്ഞു.

അതേസമയം , മറ്റു സിപിഎം ഉന്നത നേതാക്കളെ ബിജെപിയിലെത്തിക്കാൻ ശോഭ സുരേന്ദ്രൻ തന്‍റെ സഹായം തേടിയിട്ടുണ്ട്. പികെ കുഞ്ഞാലിക്കുട്ടി ,രമേശ് ചെന്നിത്തല, കെ മുരളീധരൻ എന്നിവരെ ബി ജെ പി യിലെത്തിക്കാൻ ശോഭയെ പ്രധാനമന്ത്രിയുടെ ഓഫീസ് നിയോഗിച്ചുവെന്നും ദല്ലാൾ നന്ദകുമാര്‍ ആരോപിച്ചു.

ഇതിൽ കുഞ്ഞാലിക്കുട്ടിയെ ശോഭ സുരേന്ദ്രൻ കണ്ടു. ഒരു വിശ്വസ്തൻ മുഖേന കെ.മുരളീധരനേയും സമീപിച്ചിരുന്നു. പക്ഷെ നീക്കം പാളിയെന്നും ദല്ലാൾ നന്ദകുമാര്‍ പറഞ്ഞു. ഇതോടൊപ്പം തന്നെ പോണ്ടിച്ചേരി ലഫ്റ്റ്നെന്‍റ് ഗവര്‍ണറാകാൻ ശോഭ വഴിവിട്ട നീക്കങ്ങൾ നടത്തിയെന്നും അതേ കുറിച്ചുള്ള വിവരങ്ങൾ തനിക്കറിയാമെന്നും നന്ദകുമാര്‍ ആരോപിച്ചു.