ഗര്‍ഭാശയ മുഴ നീക്കം ചെയ്യാന്‍ നടത്തിയ ശസ്ത്രക്രിയ ദുരിതത്തിലാക്കിയ ഷീബയ്ക്ക് ഒടുവില്‍ ആശ്വാസം

single-img
15 March 2023

കൊച്ചി: ഗര്‍ഭാശയ മുഴ നീക്കം ചെയ്യാന്‍ നടത്തിയ ശസ്ത്രക്രിയ ദുരിതത്തിലാക്കിയ ഷീബയ്ക്ക് ഒടുവില്‍ ആശ്വാസം.

ഷീബയെ ഇന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കും. സ്വകാര്യ ആശുപത്രിയില്‍ സൗജന്യ ചികിത്സ ലഭ്യമാക്കും. പത്തനാപുരം എംഎല്‍എ ഗണേഷ് കുമാറിന്റെ ഇടപെടലാണ് ഷീബയ്ക്ക് സഹായമായത്.

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലുമായി ഒരു വര്‍ഷത്തിനുള്ളില്‍ ഏഴ് തവണയാണ് ഷീബയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. ഷീബയുടെ അവസ്ഥ ഗണേഷ് കുമാര്‍ നിയമസഭയില്‍ ഉന്നയിച്ചിതിന് പിന്നാലെയാണ് വിഷയം ശ്രദ്ധനേടിയത്.

എന്റെ മണ്ഡലത്തിലെ വിധവയായ സ്ത്രീയെ ഡിസംബര്‍ 17നു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. അവരുടെ വയറ് ഇതുവരെ സ്റ്റിച്ച്‌ ചെയ്തിട്ടില്ല. ഇക്കാര്യം മന്ത്രി വീണാ ജോര്‍ജിനെ അറിയിച്ചു. മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഉടന്‍ പുനലൂര്‍ താലൂക്കാശുപത്രിയില്‍ വിളിച്ചു രോഗിയെ എത്തിക്കാന്‍ പറഞ്ഞു. ആ സ്ത്രീയെ അഡ്മിറ്റ് ചെയ്യാന്‍ സര്‍ജറിയുടെ ചുമതലയുള്ള ഡോക്ടര്‍ വിസമ്മതിച്ചു. ഇവരില്‍ നിന്ന് ഡോക്ടര്‍ 2000 രൂപ വാങ്ങി. വിജിലന്‍സ് അന്വേഷണം നടത്തിയാല്‍ തെളിവുകള്‍ കൊടുക്കാം”, ഗണേഷ് പറഞ്ഞു.