കൂളിംഗ് ഗ്ലാസ് കൊടുക്കാത്തതിന് പിണങ്ങി; സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ച് ഷാജി കൈലാസ്

single-img
19 September 2022

സൂപ്പർ താരം സുരേഷ് ഗോപിയുമായുള്ള സൗഹൃദത്തെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ഷാജി കൈലാസ്. ഓൺലൈൻ വിനോദ ചാനലായ കാന്‍ മീഡിയ ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നല്ല സുഹൃത്ത് ആണെങ്കിലും സുരേഷ് ഗോപി പെട്ടെന്ന് ദേഷ്യപ്പെടുമെന്നും തങ്ങള്‍ തമ്മില്‍ ഒരുപാട് ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞത്.

പിണക്കങ്ങളൊക്കെ തന്റെ അടുത്ത് അത്രയും സ്വാതന്ത്ര്യം ഉള്ളതു കൊണ്ടാണ് അദ്ദേഹം എടുക്കുന്നത് എന്നാണ് ഷാജി കൈലാസ് പറയുന്നത്. സുരേഷ്‌ഗോപി നല്ല സുഹൃത്താണ്, വളരെ ഇന്നസെന്റ് ആണ്. പക്ഷെ എന്തെങ്കിലും പറഞ്ഞാല്‍ പെട്ടെന്ന് മുഖം മാറും, മൂഡ് ഔട്ട് ആകും, എന്നാൽ അതൊക്കെ പത്തു മിനിറ്റിനുള്ളില്‍ മാറും. ഇഷ്ടം പോലെ പിണക്കങ്ങളും ഇണക്കങ്ങളും ഉണ്ടായിട്ടുണ്ട്. ഓരോ ചെറിയ പ്രശ്‌നങ്ങള്‍..

ഒരിക്കൽ ഒരു കൂളിംഗ് ഗ്ലാസ് കൊടുത്തില്ല, ആരോ കറക്ടായിട്ട് വന്നില്ല, ചിത്രത്തിലെ കോസ്റ്റിയൂമിന്റെ പേരില്‍ എന്നൊക്കെ പറഞ്ഞ് കുഴപ്പമുണ്ടാവും. എന്നാൽ അതൊക്കെ പറഞ്ഞ് പിന്നെ അങ്ങ് മറന്നു പോകും. കാരണം നിഷ്‌ക്കളങ്കനായിരുക്കുമ്പോഴല്ലേ പെട്ടെന്ന് പിണങ്ങുന്നത്. ഒരു സംവിധായകനും ആക്ടറും ആയിട്ടല്ല ഞങ്ങള്‍ രണ്ടു പേരും നിന്നത്. എനിക്ക് ജീവിതത്തില്‍ കിട്ടിയ നല്ലൊരു സുഹൃത്ത്. ഞാന്‍ കല്യാണം കഴിക്കുമ്പോഴും എന്റെ കൂടെ ഉണ്ടായി- ഷാജി കൈലാസ് പറയുന്നു.