ഷാരൂഖ് സെയ്ഫിയെ പതിനൊന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു

single-img
7 April 2023

എലത്തൂര്‍ ട്രെയിൻ ആക്രമണക്കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ പതിനൊന്നു ദിവസത്തേക്ക് കോഴിക്കോട് ഒന്നാം ക്ലാസ് ജുഡീഷ്യൻ മജിസ്ട്രേറ്റ് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് കനത്ത സുരക്ഷയിലാണ് പ്രതിയെ കോടതിയിൽ ഹാജരാക്കിയത്. വ

ആദ്യം കോടതിയിൽ നിന്നും പ്രതിയെ മാലൂർക്കുന്ന് എ ആർ ക്യാമ്പിൽ എത്തിക്കും. എ ആർ ക്യാമ്പിൽ വെച്ചാണ് ചോദ്യം ചെയ്യുന്നത്. പിന്നീട് തെളിവെടുക്കും.ഷാരൂഖ് സെയ്‌ഫിക്കെതിരെ കൊലക്കുറ്റം ചുമത്തി. റെയിൽവെ പൊലീസ് സമർപ്പിച്ച എഫ് ഐ ആറിൽ ഷാരുഖിനെതിരെ IPC 302 വകുപ്പാണ് ചുമത്തിയിട്ടുള്ളത്.

ട്രെയിനിൽ തീവെപ്പിനിടെ മൂന്ന് പേർ മരിച്ച സംഭവത്തിൽ ഷാരുഖിന് പങ്കുണ്ട് എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കൊലക്കുറ്റം ചുമത്തിയത്. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ സ്വദേശികളായ റഹ്മത്, സഹോദരിയുടെ മകൾ രണ്ടര വയസ്സുകാരി സഹ്റ, കണ്ണൂർ സ്വദേശി നൗഫിൽ എന്നിവരാണ് മരിച്ചത്. ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ജഡ്ജ് എസ് വി മനേഷ് ആശുപത്രിയിലെത്തിയാണ് നടപടികൾ പൂർത്തിയാക്കിയത്. ഈ മാസം 20 വരെ ഷാരുഖിനെ റിമാൻഡ് ചെയ്തിട്ടുണ്ട്. പതിന്നാല് ദിവസത്തേക്കാണ് റിമാൻഡ്.