വിദ്യാർത്ഥികളുടെ താൽപര്യം പരിഗണിച്ചല്ല പല പരിപാടികളും നിശ്ചയിക്കുന്നത്; ജിയോ ബേബിക്ക് എസ്എഫ്ഐയുടെ ഐക്യദാർഢ്യം

single-img
6 December 2023

കോഴിക്കോട് ഫാറൂഖ് കോളേജിൽ പരിപാടിക്ക് വിളിച്ച് വരുത്തി അപമാനിച്ചു എന്ന് രോപിച്ച പ്രശസ്ത സംവിധായകൻ ജിയോ ബേബിക്ക് എസ്എഫ്ഐയുടെ ഐക്യദാർഢ്യം. കോളേജ് മാനേജ്മെന്റിന്റെത് മ്ലേച്ഛമായ സമീപനമാണെന്നും കോളേജ് വിദ്യാർത്ഥികളുടെ താൽപര്യം പരിഗണിച്ചല്ല പല പരിപാടികളും നിശ്ചയിക്കുന്നതെന്നും എസ്എഫ്ഐ ആരോപിക്കുന്നു.

അതേസമയം നേരത്തെ കോളജിനെതിരെ ജിയോ ബേബി രംഗത്തെത്തിയിരുന്നു. തന്റെ ധാർമിക മൂല്യങ്ങളാണ് പരിപാടി റദ്ദാക്കാൻ കാരണമെന്നാണ് സ്റ്റുഡൻ്റ്സ് യൂണിയൻ പറഞ്ഞത് എന്നാണ് ജിയോ ബേബി സോഷ്യൽ മീഡിയയിലൂടെ പറഞ്ഞത്. ഈ പ്രവര്‍ത്തിയിലൂടെ താന്‍ അപമാനിക്കപ്പെട്ടെന്ന് ജിയോ ബേബി പറഞ്ഞു.

മുൻകൂട്ടി നിശ്ചയിച്ച പരിപാടി റദ്ദാക്കിയത് മുൻകൂട്ടിയറിയാതെ താന്‍ കോഴിക്കോട് വരെ എത്തി. കാരണം ചോദിച്ച് പ്രിൻസിപ്പലിന് മെയിൽ അയച്ചിട്ട് ഇതുവരെയും മറുപടി തന്നില്ലെന്നും കോളേജ് വിദ്യാർത്ഥി യൂണിയന്റെ കത്ത് മാത്രമാണ് ലഭിച്ചതെന്നും സംവിധായകൻ വ്യക്തമാക്കി. വിഷയത്തെ നിയമപരമായി നേരിടുമെന്നും ജിയോ ബേബി കൂട്ടിച്ചേർത്തു .