തീർഥാടകർ സഞ്ചരിച്ച വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേർ കൊല്ലപ്പെട്ടു

single-img
21 August 2023

ഡെറാഡൂൺ: തീർഥാടകർ സഞ്ചരിച്ച വാൻ കൊക്കയിലേക്ക് മറിഞ്ഞ് ഏഴുപേർ കൊല്ലപ്പെട്ടു. അപകടത്തിൽ 27 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയിലാണ് സംഭവം. രക്ഷാപ്രവർത്തനം പുരോ​ഗമിക്കുന്നതായി അധികൃതർ അറിയിച്ചു. ​ഗം​ഗോത്രി സന്ദർശിച്ച് മടങ്ങുകയായിരുന്ന സംങം ​ഗം​ഗ്നാനിയിലെത്തിയപ്പോഴാണ് അപകടമുണ്ടായത്. ​ഗുജറാത്ത് സ്വദേശികളാണ് കൊല്ലപ്പെട്ടത്. വാഹനത്തിൽ 35 പേരുണ്ടായിരുന്നെന്നും അധികൃതർ അറിയിച്ചു. രക്ഷാപ്രവർത്തനം വേ​ഗത്തിലാക്കാനും ആവശ്യമായ നടപടി സ്വീകരിക്കാനും മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി ഉദ്യോ​ഗസ്ഥർക്ക് നിർദേശം നൽകി. എസ്ഡിആർഎഫ്, എൻഡിആർഎഫ് അം​ഗങ്ങൾ പ്രദേശത്തെത്തി. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കാൻ ഹെലികോപ്ടർ സൗകര്യവും ഒരുക്കി. ഉത്തരാഖണ്ഡിൽ പലയിടത്തും രൂക്ഷമായ മഴയും മണ്ണിടിച്ചിലും തുടരുകയാണ്.