കേരളത്തിൽ സ്കൂളുകൾ നാളെ തുറക്കുന്നു; ഒന്നാം ക്ലാസിലേക്ക് എത്തുന്നത് മൂന്ന് ലക്ഷത്തോളം കുട്ടികൾ

single-img
2 June 2024

രണ്ടുമാസക്കാലത്തെ വേനലവധിക്ക് ശേഷം കേരളത്തിൽ സ്കൂളുകൾ നാളെ തുറക്കും. ഏകദേശം മൂന്ന് ലക്ഷത്തോളം നവാഗതർ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ. സംസ്ഥാന തലത്തിലെ പ്രവേശനോത്സവം എറണാകുളത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും.

എറണാകുളം ജില്ലയിലെ എളമക്കര സർക്കാർ ഹയർ സെക്കണ്ടറി സ്‌കൂളിൽ നാളെ രാവിലെ 9ന് മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന തല പ്രവേശനത്സവം ഉദ്ഘാടനം ചെയ്യും. എസ്എസ്എൽസി മൂല്യനിർണയത്തിലെ മാറ്റവും പാഠപുസ്തക പരിഷ്കരണവും ഉൾപ്പടെ വലിയ മാറ്റങ്ങളോടെയാണ് പുതിയ അധ്യയന വർഷം ആരംഭിക്കുന്നത്.

പാഠപുസ്തക വിതരണം സ്കൂളുകൾ തുറക്കുന്നതിനു മുന്നേ പൂർത്തിയാക്കാനായത് ചരിത്രമെന്നും മന്ത്രി പറഞ്ഞു. സ്കൂൾ പിടിഎകൾ ഭരണസമിതയെ പോലെ പെരുമാറരുതെന്നും മന്ത്രി താക്കീത് നൽകി. സംസ്ഥാന തല പ്രവേശനോത്സവത്തിൽ മന്ത്രി പി രാജീവ്, പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ എന്നിവരും പങ്കെടുക്കും.