മുഖംമുഴുവൻ മറയ്ക്കുന്ന വസ്ത്രങ്ങൾക്ക് പരീക്ഷാ ഹാളുകളിൽ നിരോധനവുമായി സൗദി അറേബ്യ

single-img
19 December 2022

പരീക്ഷാ ഹാളുകളിൽ സ്ത്രീകൾ മുഖംമുഴുവൻ മറയ്ക്കുന്ന വസ്ത്രം (അബയ) ധരിക്കുന്നത് നിരോധിച്ച് സൗദി അറേബ്യ. രാജ്യത്തെ വിദ്യാഭ്യാസ മന്ത്രാലയത്തിനൊപ്പം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പരിശീലന സംവിധാനങ്ങളുടെയും ചുമതല വഹിക്കുന്ന സൗദി വിദ്യാഭ്യാസ പരിശീലന വിലയിരുത്തൽ കമ്മീഷന്റേതാണ് തീരുമാനം.

പുതിയ തീരുമാനപ്രകാരം പരീക്ഷാ ഹാളുകളിൽ വിദ്യാർത്ഥിനികൾക്ക് മുഖം പൂര്‍ണമായി മറയ്ക്കുന്ന വസ്ത്രം ധരിക്കാൻ അനുവദിക്കില്ലെന്ന് കമ്മീഷൻ വ്യക്തമാക്കി. ഇതോടൊപ്പം തന്നെ പരീക്ഷാ ഹാളുകളിൽ വിദ്യാർത്ഥിനികൾ സ്കൂൾ യൂണിഫോം ധരിക്കണം.

അതേസമയം, വസ്ത്രധാരണത്തിൽ പൊതുവെ മാന്യമായ നിയന്ത്രണങ്ങൾ പാലിക്കണമെന്നും കമ്മീഷൻ വ്യക്തമാക്കി. നിലവിൽ സൗദിയിൽ നിരവധി സ്ത്രീകൾ അബയ ധരിക്കുന്നത് തുടരുന്നുണ്ടെങ്കിലും, 2018 ൽ, അബയ ഇനി നിർബന്ധിച്ച് നടപ്പിലാക്കില്ലെന്ന് ഭരണകൂടം പ്രഖ്യാപിച്ചിരുന്നു.