രാവും പകലുമില്ലാതെ നുണപറയുന്ന സതീശന്‍ മറുപടി അര്‍ഹിക്കുന്നില്ല: എംവി ഗോവിന്ദൻ

single-img
22 March 2026

ഇടതുമുന്നണി മൂന്നാം തവണയും കേരളത്തില്‍ അധികാരത്തിലെത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. 110 സീറ്റാണ് എല്‍ഡിഎഫ് ലക്ഷ്യമിടുന്നതെന്നും രാവും പകലുമില്ലാതെ നുണപറയുന്ന സതീശന്‍ മറുപടി അര്‍ഹിക്കുന്നില്ലെന്നും എംവി ഗോവിന്ദന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു. നവകേരളത്തിന്റെ വികസന പ്രവര്‍ത്തനത്തില്‍ യുഡിഎഫ് പങ്കാളിത്തമില്ലാത്തത് ചോദ്യം ചെയ്യുന്നതാവും ജനവിധിയെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാം ടേമിലേക്ക് കേരളത്തിലെ ഇടതുപക്ഷ മുന്നണി നീങ്ങാന്‍ പോകുകയാണ്. ആ ജനവിധിയാണ് ഉണ്ടാകാന്‍ പോകുന്നത്. യുഡിഎഫിലെ പടലപിണക്കങ്ങള്‍ തുടരുകയാണ്. എല്ലാവികസന പ്രവര്‍ത്തനത്തെയും പൂര്‍ണമായി തള്ളിപ്പറഞ്ഞവരാണ് അവര്‍. അവര്‍ക്ക് ഇത്തവണ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയാവുക കേരളത്തിന്റെ വികസനപ്രവര്‍ത്തത്തനത്തില്‍ ഒരു പങ്കുവഹിക്കാനായിട്ടില്ലെന്നതാണ്.

കേരളത്തിന്റെ മുന്നേറ്റത്തെപ്പറ്റി ഒരുവിമര്‍ശനവും ഉന്നയിക്കാന്‍ അവര്‍ക്ക് ആയിട്ടില്ല. അതായിരിക്കും ജനവിധിയില്‍ ബിജെപിയും യുഡിഎഫും അഭിമുഖീകരിക്കുന്ന തിരിച്ചടി. കേന്ദ്രസര്‍ക്കാരിന്റെ അവഗണനയ്‌ക്കെതിരെ യുഡിഎഫ് ഒരക്ഷരം ഉരിയാടിയില്ല. പുതിയ കേരളം സൃഷ്ടിക്കുമെന്ന് എല്‍ഡിഎഫ് പറഞ്ഞത് ജനങ്ങള്‍ക്ക് അനുഭവവേദ്യമായെന്നും ഗോവിന്ദന്‍ പറഞ്ഞു.