ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പര; സഞ്ജുവിനെ വീണ്ടും സെലക്ഷൻ കമ്മിറ്റി തഴഞ്ഞു

single-img
13 March 2023

ഓസ്ട്രേലിയക്കെരെ ഉടൻ തുടങ്ങുന്ന ഏകദിന പരമ്പരക്കുള്ള ടീമില്‍ ടെസ്റ്റ് പരമ്പരക്കിടെ പരിക്കേറ്റ ശ്രേയസ് അയ്യരുടെ പകരക്കാരനായി പുതിയ ആരെയും പ്രഖ്യാപിക്കേണ്ടെന്ന് ഇന്ത്യന്‍ ടീം സെലക്ഷന്‍ കമ്മിറ്റി തീരുമാനിച്ചു. നാലാം ടെസ്റ്റിനുശേഷം ശിവ് സുന്ദര്‍ ദാസിന്‍റെ നേതൃത്വത്തില്‍ ചേര്‍ന്ന സെലക്ഷന്‍ കമ്മിറ്റിയാണ് ശ്രേയസിന്‍റെ പകരക്കാരനെ പ്രഖ്യാപിക്കേണ്ടെന്ന് തീരുമാനിച്ചതെന്ന് ഇന്‍സൈഡ് സ്പോര്‍ട് റിപ്പോര്‍ട്ട് ചെയ്തു. .

ഈ തീരുമാനത്തോടെ മലയാളി താരം സഞ്ജു സാംസണ്‍ ഏകദിന ടീമിലെത്തുമെന്ന പ്രതീക്ഷ പൂർണ്ണമായും അവസാനിച്ചു. പരിക്ക് പറ്റിയതിനാൽ ശ്രേയസിന് ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയും ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റും നഷ്ടമായിരുന്നു.

തിരികെ വന്നെങ്കിലും രണ്ടാം ടെസ്റ്റിലും മൂന്നാം ടെസ്റ്റിലും കളിച്ച ശ്രേയസിന് തിളങ്ങാനുമായില്ല. ഇടയ്ക്ക് നാലാം ടെസ്റ്റില്‍ വീണ്ടും പുറംവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ശ്രേയസിനെ സ്കാനിംഗിന് വിധേയനാക്കിയതിനാൽ ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്സില്‍ ശ്രേയസ് ബാറ്റിംഗിനിറങ്ങിയതുമില്ല. ഇതോടുകൂടി ശ്രേയസിന് ഒരു മാസമെങ്കിലും വിശ്രമം വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ട്.

ഈ സാഹചര്യത്തിൽ ശ്രേയസിന്‍റെ ഐപിഎല്‍ പങ്കാളിത്തവും അനിശ്ചിതത്വത്തിലായി. പക്ഷെ ടീമിലേക്ക് ശ്രേയസിന് പകരം സഞ്ജു സാംസണ്‍ എത്തുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. അതാണ് ഇപ്പോൾ ഇല്ലാതായത്.