സമുദ്രക്കനി – മീര ജാസ്മിന്‍; തെലുങ്ക് സിനിമ ‘വിമാനം’ ട്രെയിലര്‍ കാണാം

single-img
1 June 2023

ശിവ പ്രസാദ് യനലയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന തെലുങ്ക് ചിത്രം വിമാനം ട്രെയിലര്‍ ഇന്ന് റിലീസ് ചെയ്തു. സമുദ്രക്കനിയും മാസ്റ്റര്‍ ധ്രുവനുമാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളാകുന്നത്. ഇവർക്കൊപ്പം അനസൂയ ഭരദ്വാജ്, മീര ജാസ്മിന്‍, രാഹുല്‍ രാമകൃഷ്ണ, മൊട്ടരാജേന്ദ്രന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. സംഗീതം ചരണ്‍ അര്‍ജുന്‍.

തെലുങ്കിലും തമിഴിലും ഒരേസമയം റിലീസിനൊരുങ്ങുന്ന ചിത്രം സീ സ്റ്റുഡിയോസ് നിര്‍മിക്കുന്നു. വിവേക് കലേപുവാണ് ഛായാഗ്രഹണം. സിനിമ അടുത്തമാസം ഒന്‍പതിന് തിയറ്ററുകളിലെത്തും.