കമ്പ്യൂട്ടർ കണ്ടു പിടിച്ചത് സലിം കുമാറിന്റെ തലമുറ അല്ല; വൈറലായി സോഷ്യൽ മീഡിയയിൽ കുറിപ്പ്

പുതിയ തലമുറയെ ട്രോളുന്ന നടൻ സലിംകുമാറിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നല്ലോ. ജൻ സി , ജൻ ആൽഫ ഒക്കെ ഒന്നും കണ്ടു പിടിച്ചിട്ടില്ല എന്നും അവർ ഞങളുടെ തലമുറ കണ്ടു പിടിച്ചത് ഉപയോഗിക്കുക മാത്രം ചെയുന്ന ജന്മങ്ങൾ ആണ് എന്നും ഭരത് അവാർഡ് നേടിയ കലാകാരൻ ആയ സലിം കുമാർ പറയുന്ന വീഡിയോ കണ്ടു , പഴയവരെ ഒക്കെ തന്ത വൈബ് എന്ന് വിളിക്കുന്നത് നെ കുറിച്ച് ഉള്ള മറുപടി ആയാണ് അദ്ദേഹം അത് പറഞ്ഞത് .
കമ്പ്യൂട്ടർ , സോഷ്യൽ മീഡിയ മൊബൈൽ ഫോൺ അടക്കം ഞങളുടെ തലമുറ കണ്ടു പിടിച്ചത് ഉപയോഗിക്കൽ മാത്രം ഉള്ള ജന്മം എന്നാണ് പുതിയ തലമുറയെ അദ്ദേഹം വിശേഷിപ്പിച്ചത് . എന്നാൽ ഇതിന് വ്യത്യസ്തമായ ഒരു മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് ഐടി വിദഗ്ദനായ ശ്യാം ലാൽ ടി പുഷ്പൻ.
കമ്പ്യൂട്ടർ കണ്ടു പിടിച്ചത് സലിം കുമാറിന്റെ തലമുറ അല്ല , അദ്ദേഹത്തിന് ഒന്നോ രണ്ടോ തലമുറ പുറകിൽ ആണ് ആധുനിക കമ്പ്യൂട്ടർ ഇന്റെ ജനനം . മൊബൈൽ ഫോണും പിന്നെ സ്മാർട്ട് ഫോണും ഒന്നും ഒരു ദിവസം ഇരുട്ടി വെളുത്തപ്പോൾ ആരും കണ്ടു പിടിച്ചത് അല്ല , നൂറ്റാണ്ടുകൾ ആയി നടത്തിയ പടി പടി ആയ കണ്ടുപിടുത്തങ്ങളുടെ തുടർച്ച മാത്രം ആണ് ഇതൊക്കെ എന്ന് അദ്ദേഹം പറയുന്നു. ഇതോടൊപ്പം, ഇതൊക്കെ ചിരിച്ചു കയ്യടിക്കാനോ , അത് പറഞ്ഞതിന് അദേഹഹത്തെ ചീത്ത വിളിക്കണോ നിൽക്കാതെ അങ്ങനെ അല്ല കാര്യം എന്ന് അദ്ദേഹത്തോടോ അതെ ചിന്താഗതി പുലർത്തുന്നവരെയോ പറഞ്ഞു മനസിലാക്കാൻ വേണ്ടി ആണ് എന്ന് പ്രത്യേകം പറയുന്നുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം :
ജൻ സി , ജൻ ആൽഫ ഒക്കെ ഒന്നും കണ്ടു പിടിച്ചിട്ടില്ല എന്നും അവർ ഞങളുടെ തലമുറ കണ്ടു പിടിച്ചത് ഉപയോഗിക്കുക മാത്രം ചെയുന്ന ജന്മങ്ങൾ ആണ് എന്നും ഭരത് അവാർഡ് നേടിയ കലാകാരൻ ആയ സലിം കുമാർ പറയുന്ന വീഡിയോ കണ്ടു , പഴയവരെ ഒക്കെ തന്ത വൈബ് എന്ന് വിളിക്കുന്നത് നെ കുറിച്ച് ഉള്ള മറുപടി ആയാണ് അദ്ദേഹം അത് പറഞ്ഞത് . കമ്പ്യൂട്ടർ , സോഷ്യൽ മീഡിയ മൊബൈൽ ഫോൺ അടക്കം ഞങളുടെ തലമുറ കണ്ടു പിടിച്ചത് ഉപയോഗിക്കൽ മാത്രം ഉള്ള ജന്മം എന്നാണ് പുതിയ തലമുറയെ അദ്ദേഹം വിശേഷിപ്പിച്ചത് . ശരിക്കും ഒരു വര്ഷം പഴയ വീഡിയോ ആണ് , ആരോ ഒക്കെ രീൽസ് ആയി ഇട്ടു പിന്നെയും പോപ്പുലർ ആയി എന്നെ ഉള്ളു .
ആ രീൽസ് ഒക്കെ സലിം കുമാർ പറയുന്ന ഈ കണ്ടു പിടിത്തത്തിനു കിട്ടുന്ന കയ്യടി ആണ് എന്നെ അതിശയിപ്പിച്ചത് . ഉഗ്രൻ മറുപടി എന്ന മട്ടിൽ ആണ് കമെന്റ് മിക്കതും . ആദ്യ കാര്യം കമ്പ്യൂട്ടർ കണ്ടു പിടിച്ചത് സലിം കുമാറിന്റെ തലമുറ അല്ല , അദ്ദേഹത്തിന് ഒന്നോ രണ്ടോ തലമുറ പുറകിൽ ആണ് ആധുനിക കമ്പ്യൂട്ടർ ഇന്റെ ജനനം . മൊബൈൽ ഫോണും പിന്നെ സ്മാർട്ട് ഫോണും ഒന്നും ഒരു ദിവസം ഇരുട്ടി വെളുത്തപ്പോൾ ആരും കണ്ടു പിടിച്ചത് അല്ല , നൂറ്റാണ്ടുകൾ ആയി നടത്തിയ പടി പടി ആയ കണ്ടുപിടുത്തങ്ങളുടെ തുടർച്ച മാത്രം ആണ് ഇതൊക്കെ .
ഇനി ഇദ്ദേഹത്തിന്റെ തലമുറയിൽ ആരെങ്കിലും ഒക്കെ എന്തൊക്കെ എങ്കിലും കണ്ടു പിടിച്ചു എങ്കിൽ തന്നെ അതിന്റെ ക്രെഡിറ്റ് തലമുറ മൊത്തം ഏറ്റെടുക്കാൻ നിൽക്കണോ ?
മറ്റു ജീവി വർഗ്ഗങ്ങളും മനുഷ്യനും തമ്മിൽ ഉള്ള ഏറ്റവും വലിയ വെത്യാസം ഓരോ തലമുറ കണ്ടെത്തിയ കാര്യങ്ങളെ അടുത്ത തലമുറയിലേയ്ക്ക് പകർന്നു അത് കൂടുതൽ മെച്ചപ്പെടുത്തി ആണ് ഹോമോ സാപിയൻ എന്ന ജീവി ആനെയെക്കാളും സിംഹത്തിനേക്കാളും തിമംഗലത്തേക്കാളും വളർന്നത് , അവരെ ഒക്കെ ഭരിക്കാൻ പറ്റിയ ജീവി ആയത് .
ഒരു കാര് ഉണ്ടാക്കുന്നവൻ ചക്രം കണ്ടു പിടിച്ച ആദി മനുഷ്യനോട് മുതൽ ലോഹങ്ങൾ പ്രോസസ്സ് ചെയ്യൽ കണ്ടു പിടിച്ചവനോടും ഉള്പടെ ആയിരക്കണക്കിന് കണ്ടു പിടിത്തങ്ങളോട് നന്ദി പറഞ്ഞെ പറ്റു .
ഈ എഴുതിയ കാര്യങ്ങൾ നിങ്ങൾ സ്‌ക്രീനിൽ വായിക്കുന്നതിനു എത്ര ലക്ഷം മനുഷ്യരോട് നമ്മൾ കടപ്പെട്ടിരിക്കുന്നു , ഈ മലയാളം യൂണികോഡ് ഇന് വേണ്ടി പണി എടുത്ത ഒരു പക്ഷെ നമുക്കു ഒക്കെ നേരിട്ടു അറിയാവുന്നവർ മുതൽ പുറകിലേക്ക് .
അദ്ദേഹം പറയുന്നത് കണക്കിൽ എടുത്താൽ ഈ കഴിഞ്ഞ ദശകങ്ങളിൽ ഒന്നും കണ്ടു പിടിക്കപ്പെട്ടില്ല എന്നും പഴയ കണ്ടു പിടിത്തങ്ങളിൽ മുന്നോട്ടു പോകുന്ന ഒരു ശകടം ആണ് ആധുനിക ജീവിതം എന്നും തോന്നും .
ഇതൊക്കെ ചിരിച്ചു കയ്യടിക്കാനോ , അത് പറഞ്ഞതിന് അദേഹഹത്തെ ചീത്ത വിളിക്കണോ നിൽക്കാതെ അങ്ങനെ അല്ല കാര്യം എന്ന് അദ്ദേഹത്തോടോ അതെ ചിന്താഗതി പുലർത്തുന്നവരെയോ പറഞ്ഞു മനസിലാക്കാൻ വേണ്ടി ആണ് ഈ പോസ്റ്റ്
എന്നൊരു ജൻ എക്സ് തന്ത


