നിലപാട് തിരുത്തി ഗവർണർ; സജി ഗോപിനാഥിന് സാങ്കേതിക സർവകലാശാല വൈസ് ചാന്‍സിലറുടെ ചുമതല നൽകി

31 March 2023

തന്റെ ആദ്യ നിലപാട് തിരുത്തി ഡിജിറ്റൽ സർവകലാശാല വി സി സജി ഗോപിനാഥിന് സാങ്കേതിക സർവകലാശാല വൈസ് ചാന്‍സിലറുടെ ചുമതല നൽകി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഉത്തരവിറക്കി.
സംസ്ഥാന സർക്കാർ രാജ്ഭവന് നൽകിയ പട്ടികയില്‍ ഒന്നാമത്തെ പേര് സജി ഗോപിനാഥിന്റേതായിരുന്നു. എന്നാൽ സജി ഗോപിനാഥ് അയോഗ്യനാണെന്നായിരുന്നു ഗവർണ്ണറുടെ നിലപാട്. അതാണ് ഗവർണർ ഇപ്പോൾ തിരുത്തി ഉത്തരവിറക്കിയിരിക്കുന്നത്.