ജീവിതത്തില്‍ പ്രകാശം നിറച്ച പൊന്നോമനയെ പേര് ചൊല്ലി വിളിച്ച്‌ സഹദും സിയയും

single-img
9 March 2023

ജീവിതത്തില്‍ പ്രകാശം നിറച്ച പൊന്നോമനയെ പേര് ചൊല്ലി വിളിച്ച്‌ സഹദും സിയയും. വനിതാ ദിനത്തിലാണ് കുഞ്ഞിന്റെ പേരിടല്‍ ചടങ്ങ് നടത്തിയത്.

പ്രകാശം എന്ന് അര്‍ഥം വരുന്ന സബിയ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കോഴിക്കോട് വെച്ചായിരുന്നു പേരിടല്‍ ചടങ്ങ്.

കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റില്‍ സിയ അമ്മയും സഹദ് അച്ഛനും ആകുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. സബിയ സഹദ് എന്നായിരിക്കും കുഞ്ഞിന്റെ മുഴുവന്‍ പേര്. രണ്ട് പേര്‍ക്കും സര്‍ക്കാരിന്റെ ട്രാന്‍സ് ജന്‍ഡര്‍ ഐഡി കാര്‍ഡ് ഉള്ളതിനാല്‍ തങ്ങളുടെ ആഗ്രഹം പോലെ ഉടനെ ജനന സര്‍ട്ടിഫിക്കറ്റ് ലഭിക്കും.

ഫെബ്രുവരി എട്ടിനാണ് ട്രാന്‍സ് മെന്‍ ആയ സഹദ് കുഞ്ഞിന് ജന്മം നല്‍കിയത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ചായിരുന്നു സഹദിന്റെ പ്രസവം.
കുട്ടിയുമായുള്ള ഫോട്ടോ ഷൂട്ടും ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.