പത്താൻ സിനിമ: ഒരു കലാരൂപത്തെ ഇത്തരത്തിൽ നിരീക്ഷണങ്ങൾക്കും വീക്ഷണങ്ങൾക്കും ഇരയാക്കുന്നതിൽ ദുഖമുണ്ട്: പൃഥ്വിരാജ്

single-img
19 December 2022

ഷാരൂഖ് – ദീപിക പദുക്കോൺ എന്നിവർ നായികാ നായകന്മാരായി എത്തുന്ന പത്താൻ എന്ന ബോളിവുഡ് ചിത്രത്തെ ചൊല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി പൃഥ്വിരാജ്. ഒരു കലാരൂപത്തെ ഇത്തരത്തിൽ നിരീക്ഷണങ്ങൾക്കും വീക്ഷണങ്ങൾക്കും ഇരയാക്കുന്നതിൽ ദുഃഖമുണ്ടെന്ന് പൃഥ്വി പറയുന്നു. തന്റെ പുതിയ കാപ്പ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി നടന്ന പത്രസമ്മേളനത്തിനിടെ ആയിരുന്നു പൃഥ്വിരാജിന്റെ ഈ പ്രതികരണം.

ബോളിവുഡിൽ നാല് വർഷത്തെ ഇടവേളക്ക് ശേഷം എത്തുന്ന ബിഗ് ബജറ്റ് ഷാരൂഖ് ഖാൻ ചിത്രമാണ് പഠാൻ. അതുകൊണ്ട് തന്നെ പ്രഖ്യാപന സമയം മുതൽ ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തിന്റെ പ്രമോഷന്റെ ഭാ​ഗമായി ഏതാനും ദിവസങ്ങൾക്ക് മുമ്പ‍ാണ് ബെഷ്റം രം​ഗ് എന്ന ​ഗാനം പുറത്തിറങ്ങിയത്.

ഗാനരംഗത്തിൽ നായികയായ ദീപിക കാവി നിറത്തിലുള്ള ഒരു ബിക്കിനി ധരിച്ചിരുന്നു. ഇത് ഒരു വിഭാഗം ആളുകളെ ചൊടിപ്പിക്കുകയും സിനിമ ബഹിഷ്കരിക്കണമെന്ന ആവശ്യവുമായി രം​ഗത്തെത്തുകയും ആയിരുന്നു. ഇതിനെത്തുടർന്ന് മുംബൈ പൊലീസ് ചിത്രത്തിനെതിരെ കേസ് എടുക്കുകയും ചെയ്തിരുന്നു.